മണ്ണാര്‍ക്കാട് : സമഗ്ര ശിക്ഷ കേരളം മണ്ണാര്‍ക്കാട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്ക് കേള്‍വി പരിമിതി മറികടക്കാനാവശ്യമായ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. മണ്ണാ ര്‍ക്കാട് ബി.ആര്‍.സി.യില്‍ വച്ച് നടന്ന പരിപാടിയില്‍ ക്ലസ്റ്റര്‍ കോ -ഓര്‍ഡിനേറ്റര്‍ കെ. ജെ.വയലറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരായ കെ.ഉഷ , എം. പ്രിയ, അംനപര്‍വീണ്‍, ജിസബാബു, എം.ജ്യോല്‍സ്‌ന, പി.സൗമ്യ എന്നിവര്‍ സം സാരിച്ചു. കെല്‍ട്രോണ്‍ ജീവനക്കാരായ എം.അരുണ്‍,വി.അശ്വിന്‍ എന്നിവര്‍ ഉപകരണ ത്തിന്റെ ഫലപ്രദമായ ഉപയോഗത്തെ കുറിച്ചും സംരക്ഷണത്തെ കുറിച്ചും രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്തു.
