മണ്ണാര്‍ക്കാട് : ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ നഗരസഭ കളില്‍ നടപ്പാക്കുന്ന പൊതുശൗചാലയ ശുചീകരണ പരിപാലന ഡ്രൈവ് ക്ലീന്‍ ടോയ്ലറ്റ് കാംപെയിന് ജില്ലയില്‍ തുടക്കമായി. മാലിന്യമുക്തം നവകേരളം കാംപെയിനുമായി ബന്ധപ്പെട്ട് പൊതുശൗചാലയങ്ങളുടെ പരിപാലനം, ശുചിത്വം എന്നിവ ഉറപ്പുവരുത്തുക യാണ് കാംപെയിനിന്റെ ലക്ഷ്യം. നഗരസഭ പരിധിയിലുള്ള ശൗചാലയങ്ങളില്‍ മികച്ച തെന്നു കരുതുന്നവയെ അവാര്‍ഡിനായി my gov പോര്‍ട്ടല്‍ മുഖേന നോമിനേറ്റ് ചെയ്യാം. പൊതു / കമ്മ്യൂണിറ്റി ശൗചാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും അഭി പ്രായങ്ങളും പൊതുജങ്ങള്‍ക്ക് നഗരസഭകളിലെ ഹെല്‍ത്ത് വിഭാഗത്തെ അറിയിക്കാം. ശൗചാലയങ്ങള്‍ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരുടെയും ശുചിത്വ മിഷന്‍ ഉദ്യോഗ സ്ഥരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി വരുന്നുണ്ട്. പരിശോധനക്കനു സരിച്ച് അറ്റകുറ്റപ്പണി, പരിപാലനം, സൗന്ദര്യവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ 25 വരെയാണ് കാംപെയിന്‍.