മണ്ണാര്‍ക്കാട്: അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ ശ്രീകൃഷ്ണപുരത്തെ നവീകരിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ട് വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശ്രീകൃഷ്ണപുരം ചന്തപ്പുര ജങ്ഷനിലെ തട്ടാരുതൊടി ബില്‍ഡിങിലാണ് നവീകരിച്ച ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങുന്നത്. ചടങ്ങില്‍ വനം വകുപ്പ് ദ്രുതപ്രതികരണസേനയ്ക്കുള്ള ഇരുചക്രവാഹന യൂനിറ്റിന്റെ സമര്‍പ്പണവും നടക്കും. സൈലന്റ് വാലി ദേശീയോദ്യാനം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. വിനോദ് ഫ്ളാഗ് ഓഫ് ചെയ്യും. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. യു.ആഷിഖ് അലി താക്കോല്‍ദാനം നിര്‍ വഹിക്കും. റെയ്ഞ്ച് ഓഫീസര്‍ എന്‍.സുബൈര്‍ വാഹനമേറ്റുവാങ്ങും. ജനപ്രതിനിധിക ള്‍, രാഷ്ട്രീയ-സാമൂഹിക-സാസ്‌കാരിക, വ്യാപാരി നേതാക്കള്‍ പങ്കെടുക്കും. ഉദ്ഘാട നത്തിന്റെ ഭാഗമായി നിക്ഷേപം നടത്തുന്നവര്‍ക്ക് ഒരുവര്‍ഷത്തെ പലിശ മുന്‍കൂറായി നല്‍കും.ഡിസംബര്‍ 18 മുതല്‍ 23വരെ വിവിധ ബ്രാഞ്ചുകളിലായി നിക്ഷേപകരുടെ കുടുംബസംഗമവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ അഭിലാഷ് പാലാട്ട്, പി.ആര്‍.ഒ.ശ്യാംകുമാര്‍, ഓപ്പറേഷന്‍സ് മാനേജര്‍ ഷബീര്‍ അലി, മാര്‍ക്കറ്റിങ് ഹെഡ് ഷമീര്‍ അലി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!