തച്ചനാട്ടുകര: തച്ചനാട്ടുകര പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും സാധാര ണക്കാരായ രോഗികള്‍ക്ക് ആശ്വാസമായ നാട്ടുകല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി നടപ്പിലാക്കുന്ന വിപുലീകരിച്ച പൂര്‍ണസജ്ജമായ ലാബിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വ്വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി പി സുബൈര്‍ അധ്യക്ഷനായി. മുന്നൂറിലധികം രോഗികളാണ് ഈ ആശുപത്രിയെ ദിവസവും ആശ്രയിക്കുന്നത്. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.എം. നവാ സ്, ബിന്ദു കൊങ്ങത്ത്, എം.സി.രമണി, എ.കെ.വിനോദ്, ഇല്യാസ് കുന്നുംപുറത്ത്, പി. രാധാകൃഷ്ണന്, മെഡിക്കല്‍ ഓഫീസര്‍ ഡോ.സിമ്മി, സി.പി.ജയ, ആശുപത്രി മാനേജ്മെ ന്റ് കമ്മറ്റി അംഗങ്ങളായ കെ.ഹംസപ്പ, പി.ടി.സൈദ് മുഹമ്മദ്, ഉമ്മര്‍ ചോലശ്ശേരി, കെ. പി.കുഞ്ഞുമുഹമ്മദ്, അഷ്റഫ് കൊങ്ങത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്, ആരോഗ്യപ്രവര്‍ത്തകരായ കെ.പ്രിയന്, ഹസീന തുടങ്ങിയവര്‍ പങ്കെടുത്തു.