മരുതറോഡ്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരതയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കിയ ഇ-മുറ്റം പദ്ധതിയില്‍ ജില്ലയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി മരുതറോഡ് ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. പഞ്ചായത്തില്‍ ഡിജിറ്റല്‍ നിരക്ഷരായി കണ്ടെത്തിയ 3400 പഠിതാക്കളില്‍ 3242 പേര്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചിട്ടുണ്ട്. 95.35 ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരി ച്ച സാഹചര്യത്തിലാണ് പഞ്ചായത്തിനെ ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത ഡിജി റ്റല്‍ പഞ്ചായത്തായി പ്രഖ്യാപിച്ചത്.

മരുതറോഡ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍. എ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയായി. മുതിര്‍ന്ന പഠിതാക്കളായ തങ്കം, അംബുജം എന്നിവരെ പരിപാടിയി ല്‍ ആദരിച്ചു. വളണ്ടിയര്‍ അധ്യാപകര്‍ക്കുള്ള മൊമന്റോ എം.എല്‍.എ വിതരണം ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോ-ഓര്‍ഡിനേറ്റര്‍ പ്രജിത, പ്രായമായ അധ്യാ പകര്‍ എന്നിവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരങ്ങള്‍ നല്‍കി.

സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗോപിനാഥന്‍ ഉണ്ണിത്താന്‍, രാധാകൃഷ്ണന്‍, ആര്‍. കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി, വാര്‍ഡംഗം എം. സജിത്ത്, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി പാര്‍വതി, ജില്ലാ സാക്ഷരതാ സമിതി അംഗ ങ്ങളായ ഡോ. പി.സി ഏലിയാമ്മ, ഒ. വിജയന്‍, കെ.വി ജയന്‍, പഞ്ചായത്ത് സെക്രട്ടറി കെ.പി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!