മണ്ണാര്‍ക്കാട് : ജലസേചന വകുപ്പിന് കീഴില്‍ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്ന തിന് തത്വങ്ങളും മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കി ജലവിഭവ വകുപ്പ് ഉത്തരവിറക്കി. പദ്ധതി ഏറ്റവും ക്രിയാത്മകവും ചെലവു കുറഞ്ഞതും പുതുമയും വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായിരിക്കണം. ഇതിനായിരിക്കും മുന്‍ഗണനയെന്ന് ഉത്തരവില്‍ പറയുന്നു. പദ്ധതിയും അനുബന്ധസൗകര്യങ്ങളും താല്‍ ക്കാലിക നിര്‍മാണവുമെല്ലാം ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്ക് അനുസരി ച്ച് നിലവിലുള്ള നിയമങ്ങളെല്ലാം പാലിച്ചാവണം ഒരുക്കേണ്ടത്. വകുപ്പിന്റെ ഡാമുകള്‍, ആസ്തികള്‍, മറ്റുപ്രദേശങ്ങളുടെയെല്ലാം സാധ്യത കണക്കിലെടുത്ത് ഉപയോഗിക്കാം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, മറ്റുസര്‍ക്കാര്‍ ഏജന്‍സികള്‍, സ്വകാര്യ സ്ഥാപന ങ്ങ ള്‍, വ്യക്തികള്‍, സൊസൈറ്റികള്‍ എന്നിങ്ങനെയുള്ള വിഭാഗത്തില്‍ നിന്നും ആര്‍ക്കും വിനോദ സഞ്ചാര പദ്ധതിയില്‍ പങ്കാളിയാകാം.
ഓരോ വിനോദ സഞ്ചാര കേന്ദ്രത്തിനും അനുയോജ്യമായ രീതിയിലുള്ള നടത്തിപ്പ് സംവിധാനം രൂപീകരിക്കണം. പങ്കാളിത്തം, സ്വകാര്യ ലിമിറ്റഡ് കമ്പനി, സഹകരണ സൊസൈറ്റി, സൊസൈറ്റി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കെല്ലാം നടത്തിപ്പ് സംവിധാനം രൂപീകരിക്കാം. പദ്ധതികളുടെ നോഡല്‍ ഓഫിസറായ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ക്കാണ് മേല്‍നോട്ടചുമതല. പാഴ്വ സ്തുക്കള്‍, മറ്റുമാലിന്യങ്ങള്‍ എന്നിവ പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ പരിപാ ലിക്കുകയും നിര്‍മാര്‍ജനം ചെയ്യുകയും വേണം. പദ്ധതി നടത്തിപ്പിന് ടെന്‍ഡര്‍ അല്ലെ ങ്കില്‍ ക്വട്ടേഷന്‍ പ്രസിദ്ധപ്പെടുത്തും. എക്സിക്യുട്ടിവ് എഞ്ചിനീയര്‍ ആദ്യം വിശകലനം നടത്തി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ അഭിപ്രായ സഹിതം സര്‍ക്കാരിന് സമര്‍പ്പിക്കും. സൃഷ്ടിപരവും നവീനവും കാലിക പ്രസക്തിയോടെയുള്ളതുമായി പദ്ധതിക്ക് അനുമതി നല്‍കും.
വരുമാനത്തിന്റെ വിഭജനം ബന്ധപ്പെട്ട എക്സിക്യുട്ടിവ് എഞ്ചിനീയര്‍ സര്‍ക്കാര്‍ അനു മതിയോടെ തീരുമാനിക്കും. എക്സിക്യുട്ടിവ് എഞ്ചിനീയറും ഇദ്ദേഹം നിശ്ചയിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥന്റെയും സംയുക്ത കയ്യൊപ്പുകളോടെ പ്രത്യേക ദേശസാല്‍കൃത ബാങ്ക് അക്കൗണ്ട് ഇതിനായി സൂക്ഷിക്കണം. സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്ഥാപ നങ്ങള്‍ വ്യക്തികള്‍ എന്നിവരില്‍ നിന്നും സേവനങ്ങളെയും മറ്റും സംബന്ധിച്ചുള്ള അടി സ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശദമായ പ്രൊജക്ട് പ്രൊപ്പോസല്‍ കെ.ഐ.ഐ .ഡി.സി ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ വാങ്ങണം. നിലവിലുള്ളതും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ക്കും അനുസൃതായിരിക്കണമെന്നത് ഉള്‍പ്പ ടെയുള്ള കാര്യങ്ങള്‍ സംരഭങ്ങളുടെ നടത്തിപ്പില്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു. കൂടുതല്‍ മെച്ചപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും മറ്റ് സേവനങ്ങളും കാര്യ ക്ഷമായി നല്‍കുന്നതിനൊപ്പം വരുമാനവും ലഭ്യമാക്കി ഇത് ആസ്തികളുടെ പരിപാലനം സൗന്ദര്യവല്‍ക്കണം എന്നിവയ്ക്ക് വിനിയോഗിക്കുകയുമാണ് ജലവിഭവ വകുപ്പിന്റെ പ്രധാന ഉദ്ദേശം.