കുമരംപുത്തൂര്‍ : സ്വന്തം മൈതാനത്ത് കായികമേള നടത്തിയതിന്റെ സന്തോഷ ത്തിലാണ് പയ്യനെടം ഗവ.എല്‍.പി. സ്‌കൂള്‍. വര്‍ഷങ്ങളായി കളിസ്ഥലമില്ലായിരുന്നു. ഇതിനാല്‍ വാര്‍ഷിക കായികമേള നടത്താനും പരിശീലനം നല്‍കാനുമെല്ലാം മറ്റു സ്ഥലങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അടുത്തകാലത്താണ് സ്‌കൂളിനായി കളിസ്ഥലം വാങ്ങിയത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത്, നാട്ടുകാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെല്ലാം ഈ വലിയ ഉദ്യമത്തിന് സഹായിച്ചു. ഒടുവില്‍ 46.5 സെന്റ് സ്ഥലത്തിന് സ്‌കൂള്‍ ഉടമയായി. ഈ സ്ഥലത്ത് കായികമേള നടന്നതോടെ സ്വന്തമായൊരു കളിസ്ഥലമെന്ന സ്‌കൂളിന്റെ ചിരകാലസ്വപ്നം കൂടിയാണ് സഫലമായത്.
കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് കായിക മേള ഉദ്ഘാ ടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ അധ്യക്ഷനായി. പൂര്‍വ്വവിദ്യാര്‍ ഥിയും റിട്ട. മേഘാലയ ഡി.വൈ.എസ്.പിയുമായ എ.പി ജനാര്‍ദ്ദനന്‍ സല്യൂട്ട് സ്വീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത്, നൗഫല്‍ തങ്ങള്‍, സാഹിത്യകാരന്‍ കെ.പി. എസ് പയ്യനെടം, പ്രധാന അധ്യാപകന്‍ എം. എന്‍ കൃഷ്ണകുമാര്‍, എസ്.എം.സി. ചെയര്‍മാന്‍ ജുനൈസ് നെച്ചുള്ളി, സുബൈര്‍, എസ്.എം.സി. അംഗം വിലാസിനി, എം.പി.ടി.എ. അംഗ ങ്ങളായ ശകുന്തള, മുഹ്സീന, സ്‌കൂള്‍ പ്രധാന മന്ത്രി വേദകൃഷ്ണ, അധ്യാപകരായ വി.പി ഹംസക്കുട്ടി, പി.എ കദീജ ബീവി എന്നിവര്‍ സംസാരിച്ചു. പി.ഡി സരളാദേവി, പി.നിത്യ, എം. ശോഭ, വി.ആര്‍ കവിത, ഹഫ്സത്, എന്‍.ദിവ്യ, ലത, പ്രീത, ബിന്ദുമോള്‍, ഓമന, കെ.വി അയ്യപ്പന്‍, ജിതീഷ, ഇന്ദിര എന്നിവര്‍ മേളക്ക് നേതൃത്വം നല്‍കി.