മണ്ണാര്‍ക്കാട് : കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് എന്തെങ്കി ലും അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസര മൊരുക്കി പ്രത്യേക വാട്സാപ് സംവിധാനം നിലവില്‍ വന്നു. മഴക്കാലത്ത് പ്രത്യേകിച്ചും, വൈദ്യുതി ലൈനില്‍ നിന്നും അനുബന്ധ ഉപകരണങ്ങളില്‍ നിന്നും ഷോക്കേറ്റ് പൊതു ജനങ്ങള്‍ക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം സജ്ജമാക്കി യിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ എമര്‍ജന്‍സി നമ്പരായ 94 96 01 01 01 ലേക്കാണ് വാ ട്സാപ് സന്ദേശമയക്കേണ്ടത്. അപകടസാധ്യതയുള്ള പോസ്റ്റ്/ ലൈനിന്റെ ചിത്രത്തിനൊ പ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പര്‍, സെക്ഷന്‍ ഓഫീസിന്റെ പേര്, ജില്ല, വിവരം അറി യിക്കുന്നയാളുടെ പേര്, ഫോണ്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സന്ദേശത്തില്‍ ഉള്‍പ്പെ ടുത്തിയിരിക്കണം. കെ എസ് ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തി ലെ ഉദ്യോഗസ്ഥര്‍ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷന്‍ ഓഫീസു കളിലേക്ക് പരിഹാര നിര്‍ദ്ദേശമുള്‍പ്പെടെ കൈമാറും. 2023 ല്‍ കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുണ്ടായ 123 വൈദ്യുതി അപകടങ്ങളില്‍ നിന്നാ യി 54 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട് എന്നാണ് കണക്ക്. 2022ല്‍ 164 അപകടങ്ങള്‍ ഉണ്ടായി. 64 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുള്ള അപകട സാധ്യതകള്‍ ജനപങ്കാളിത്തത്തോടെ മുന്‍കൂട്ടി കണ്ടെത്തി ഒഴിവാക്കുന്നതിന് ഈ പുതിയ സംവിധാനം സഹായകമാകും. 9496010101 എന്ന നമ്പര്‍ എമര്‍ജന്‍സി ആവ ശ്യങ്ങള്‍ക്ക് മാത്രമുള്ളളതാണ്. പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 1912 എന്ന 24/7 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.