മണ്ണാര്‍ക്കാട്: വിളിച്ചെടുത്ത കുറിപണം ലഭിച്ചില്ലെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു. മണ്ണാര്‍ക്കാട് കാരാട്ട് കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ മാരായ സന്തോഷ്, മുബഷീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കരിമ്പ സ്വദേശിയായ വിബിന് എന്നയാളുടെ പരാതിയിലാണ് പൊലിസ് നടപടി. 13 മാസം മുമ്പാണ് 5,00,000 രൂപയുടെ കുറിയില്‍ ചേര്‍ത്തത്. 25,000 രൂപയാണ് മാസവരിസംഖ്യ. നാളിതുവരെ 3,18,500 രൂപ അടച്ചു. നവംബര്‍ 10ന് 4,62,500 രൂപയ്ക്ക് കുറി വിളിച്ചെടുത്തു. 19ന് ലഭിക്കേണ്ട കുറിപണം നല്‍കാതെ സ്ഥാപനം പൂട്ടിപോയെന്നാണ് പരാതിയില്‍ പറയുന്നത്.
