മണ്ണാര്‍ക്കാട് : ഓള്‍ ഇന്ത്യ പൊലിസ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപില്‍ ഇരട്ടസ്വര്‍ണം നേടി മണ്ണാര്‍ക്കാട് സ്വദേശിയായ ബി.എസ്.എഫ്. ഉദ്യോഗസ്ഥന്‍ ജിഷ്ണുപ്രസാദ് (26) നാടിന് അഭി മാനമായി. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാ ണ് ഈ സുവര്‍ണ നേട്ടം. മണ്ണാര്‍ക്കാട് തെന്നാരി പയ്യുണ്ട വീട്ടില്‍ കൃഷ്ണകുമാര്‍-മാലതി ദമ്പതികളുടെ മകനാണ് ജിഷ്ണുപ്രസാദ്. 200 മീറ്ററിലും 4X100 മീറ്റര്‍ റിലേയിലുമാണ് ഇദ്ദേ ഹം സ്വര്‍ണം നേടിയത്. രണ്ടിനങ്ങളിലും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചാണ് മെഡല്‍നേട്ടമെന്നതും പ്രത്യേകതയായി.
പുരുഷന്‍മാരുടെ 200 മീറ്റര്‍ മത്സരത്തില്‍ 21.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 1993 ല്‍ പഞ്ചാബ് പൊലിസിലെ ഹര്‍ജിത് സിങ്ങിന്റെ പേരിലുള്ള റെക്കോഡാണ് ഇതോടെ പഴ ങ്കഥയായത്. (21.10 സെക്കന്‍ഡ്). ഇതിനുപുറമെ ജിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബി.എസ്.എഫ്. ടീം 4X100 മീറ്റര്‍ റിലേ മത്സരത്തിലും റെക്കോര്‍ഡിട്ടു. 40.73 സെക്കന്‍ഡ്. 2005ല്‍ ബി.എസ്.എഫിന്റെ (40.86) റെക്കോര്‍ഡാണ് തകര്‍ത്തത്. റിലേ ടീമി ല്‍ രണ്ടു മലയാളികളുമുണ്ടായിരുന്നു. പാലക്കാട് സ്വദേശിയായ ആര്‍. അനീഷും കോട്ടയംസ്വദേശി വിനീത് ശശിധരനും. പശ്ചിമബംഗാളിലെ സൗരബ് ഷാ ആയിരുന്നു മറ്റൊരു ടീമംഗം. 4 X400 മീറ്റര്‍ റിലേയിലും മത്സരിച്ചെങ്കിലും മൂന്നാംസ്ഥാനമാണ് ലഭിച്ചത്.
സ്‌കൂള്‍തലം മുതലേ സ്പോര്‍ട്സില്‍ പ്രാവീണ്യംതെളിയിച്ചിരുന്നു. നെല്ലിപ്പുഴ ദാറുന്നജാ ത്ത് സ്‌കൂള്‍, കരിമ്പുഴ എച്ച്.എസ്.എസ്., അട്ടപ്പാടി ഗവ. പോളിടെക്നിക് എന്നിവിടങ്ങളി ലായിരുന്നു വിദ്യാഭ്യാസം. നാലുവര്‍ഷം മുന്‍പാണ് ബി.എസ്.എഫില്‍ ചേര്‍ന്നത്. കേരള ത്തിനായി കഴിഞ്ഞവര്‍ഷം സംസ്ഥാന സീനിയര്‍ അത്്ലറ്റിക് മീറ്റില്‍ 200 മീറ്ററില്‍ സ്വര്‍ ണം നേടിയിട്ടുണ്ട്.