കുമരംപുത്തൂര്‍ : എല്ലാ ഗ്രാമീണഭവനങ്ങളിലും ശുദ്ധജലമെത്തിക്കുന്നതിനായുള്ള ജലജീവന്‍ മിഷന്‍ പദ്ധതിപ്രകാരം കുമരംപുത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന കുടി വെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്കെത്തി. ജലസംഭരണി കളുടെ നിര്‍മാണം പൂര്‍ത്തിയായി. പൈപ്പ് ലൈന്‍ ജോലികള്‍, ഗാര്‍ഹിക കണക്ഷന്‍ നല്‍കല്‍, റോഡ് പ്രവൃത്തികള്‍ തുടങ്ങിയ കുറച്ച് പണികളാണ് ഇനിയുള്ളത്.
കാരാപ്പാടത്ത് കുരുത്തിച്ചാലിന് സമീപവും ചങ്ങലീരി ചാത്തന്‍മലയിലും ജലസംഭരണി കളുടെ നിര്‍മാണം പൂര്‍ത്തിയായി. കുരുത്തിച്ചാലില്‍ മൂന്ന് ലക്ഷം ലിറ്ററും ചാത്തന്‍മല യിലേത് ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുമുള്ളതാണ്. കൂടാതെ ചങ്ങലീരി മല്ലിയില്‍ മൂന്നാംകഴിഭാഗത്ത് കിണറും ഒരു ചെറിയ സംഭരണിയും നിര്‍മിച്ചിട്ടുണ്ട്. ഇവിടെ നി ന്നും വെള്ളം ശുദ്ധീകരിച്ച ശേഷമാണ് ചാത്തന്‍മലയിലെ സംഭരണയിലേക്ക് എത്തിക്കു കയെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. വെള്ളപ്പാടം, വട്ടമ്പലം, രണ്ടാംമൈല്‍ തുടങ്ങിയ ഭാഗങ്ങളിലുള്ള പഴയ ജലസംഭരണികളും പദ്ധതിയില്‍ പ്രയോജനപ്പെടു ത്തും.നിലവിലുള്ള കുടിവെള്ള പദ്ധതി വിപുലീകരിച്ചാണ് പഞ്ചായത്തിലെ എല്ലാവീടു കളിലേക്കും കുടിവെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
വെള്ളപ്പാടം, ചങ്ങലീരി, വട്ടമ്പലം എന്നിങ്ങനെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് പദ്ധ തി പൂര്‍ത്തിയാക്കുന്നത്. പ്രധാന പൈപ്പുലൈന്‍ സ്ഥാപിക്കുന്നത് എണ്‍പത് ശതമാന ത്തോളം കഴിഞ്ഞിട്ടുണ്ട്. ആറായിരത്തോളം ഗാര്‍ഹിക കണക്ഷനും നല്‍കി കഴിഞ്ഞു. സംഭരണികളും കുടിവെള്ള വിതരണപൈപ്പുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവൃത്തി കള്‍ അവശേഷിക്കുന്നുണ്ട്. വെള്ളപ്പാടത്ത് നിന്നും കുരുത്തിച്ചാലിലെ ടാങ്കിന് സമീപ ത്തേക്കുള്ള റോഡ് ടാറിങ് നടത്തേണ്ടതുണ്ട്. മഴമൂലം തടസ്സപ്പെട്ട് കിടക്കുന്ന പ്രവൃത്തി ഉടനെ ആരംഭിക്കാനാണ് നീക്കം. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. കൂടാതെ പൈപ്പിട്ട ഭാഗങ്ങളില്‍ തകര്‍ന്ന റോഡുകളും ഇതോടൊപ്പം നന്നാക്കും.
കുന്തിപ്പുഴ കേന്ദ്രീകരിച്ചാണ് കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. വേനല്‍ക്കാലങ്ങളില്‍ പഞ്ചായത്തിന്റെ ചിലഭാഗങ്ങളില്‍ കുടി വെള്ളക്ഷാമം നേരിടാറുണ്ട്. ജലജീവന്‍മിഷന്‍ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ യഥാസമയം കുടിവെള്ളം ലഭ്യമാകും. പഞ്ചായത്തിലെ 7668 വീടുകളിലേക്ക് പൈപ്പു വഴി ശുദ്ധജലമെത്തിക്കാനായി 48 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.