മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിന്നും മണ്ണുമാന്തി യന്ത്രം മോഷണം പോയ സംഭവത്തില്‍ ത മിഴ്‌നാട് സ്വദേശികളായ രണ്ടു പേരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് കള്ളകുറുച്ചി തിമ്മാപുരം ചിന്നസേലം നാവോര്‍ത്ത് സ്ട്രീറ്റില്‍ പെരിയസ്വാമി (34), സേ ലം ഓമല്ലൂര്‍ തേക്കുംപട്ടി, കരുപ്പൂര്‍ കാര്‍ത്തിക് (33) എന്നിവരാണ് അറസ്റ്റിലായത്. കഴി ഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതിനാണ് ദേശീയപാതയോരത്ത് വിയ്യക്കുറുശ്ശിയില്‍ നിര്‍ത്തി യിട്ടിരുന്ന മണ്ണുമാന്തി യന്ത്രം മോഷണം പോയത്. ഇത് സംബന്ധിച്ച് ഉടമ നരിയംകോട് സ്വദേശി അബു പൊലിസില്‍ പരാതി നല്‍കിയിരുന്നു. മണ്ണാര്‍ക്കാട് പൊലിസ് സി.സി. ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം വാളയാര്‍ ടോള്‍ പ്ലാസ കട ന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കൂടാതെ മണ്ണുമാന്തി യന്ത്രത്തി ന്റെ മുന്നില്‍ ഉണ്ടായിരുന്ന കേരള രജിസ്‌ട്രേഷനിലുള്ള കാറിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേ ഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. ഈ കാര്‍ മലപ്പുറം സ്വദേശി യില്‍ നിന്ന് ഇവര്‍ വാടകയ്‌ക്കെടുത്തതായിരുന്നു. ഇയാളില്‍ നിന്നും ഇവരുടെ പേരുവി വരങ്ങളടങ്ങിയ രേഖകള്‍ ലഭിച്ചതോടെയാണ് അന്വേഷണം വേഗത്തിലായത്.തുടര്‍ന്ന് തമിഴ്‌നാട് പൊ ലിസിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തില്‍ തേനിയില്‍ നിന്നും മണ്ണു മാന്തി യന്ത്രം കണ്ടെത്തി. പിന്നീട് രണ്ടുപേരെയും അറസ്റ്റു ചെയ്തു. സാമ്പത്തികബാധ്യത തീര്‍ക്കാനാണ് വാഹനം മോഷ്ടിച്ചതെന്നും തമിഴ്‌നാട്ടില്‍ വില്‍ ക്കാനായി ഒരാളോട് കച്ച വടം ഉറപ്പിച്ചിരുന്നതായും പ്രതികള്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് എസ്.ഐ. വി.വിവേക്, എ.എസ്. ഐ.ശ്യാം കുമാര്‍, സി.പി.ഒമാരായ സാജിന്‍, വിനോദ് വി. നായര്‍,രാജീവ്, റംഷാദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!