കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പാണക്കാടന്‍ മലയി ല്‍ തമ്പടിച്ച കാട്ടാനകളെ വനംവകുപ്പും ദ്രുതപ്രതികരണസേനാംഗങ്ങളും ചേര്‍ന്ന് കാ ടുകയറ്റി. കഴിഞ്ഞദിവസം രാവിലെ മുതല്‍ തുടങ്ങിയ തുരത്തില്‍ശ്രമത്തിന്റെ ഭാഗമാ യി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാട്ടാനകള്‍ പ്രതിരോധവേലി കടന്ന് സൈലന്റ് വാലി വനമേഖലയിലേക്ക് കയറിപോയത്. ഇതോടെ ഒരുമാസം നീണ്ടുനിന്ന കാട്ടാനശല്യത്തി ന് പരിഹാരമായതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പും പ്രദേശവാസികളും. രണ്ടു കൊമ്പനാനകളും ഒരു പിടിയാനയുമാണ് ജനജീവിതത്തിന് ഭീഷണിയായി പാണക്കാട ന്‍ മലയില്‍ വിഹരിച്ചിരുന്നത്. മുളകുവള്ളം ഭാഗത്തായാണ് കാട്ടാനകളെ കണ്ടുവന്നിരു ന്നത്. രാത്രിയില്‍ കൃഷിയിടങ്ങളിലേക്കിറങ്ങുന്ന കാട്ടാനകള്‍ വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് കാട്ടാനകളെ തുരത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാ ല്‍ കാടുകയറാന്‍ കൂട്ടാക്കാതിരുന്ന ആനകള്‍ പാണക്കാടന്‍ മലയില്‍തന്നെ ചുറ്റികറങ്ങു കയായിരുന്നു. അതേസമയം തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം വളപ്പില്‍ തമ്പടിച്ച കാട്ടാനകള്‍ കാടുകയറ്റുകയും ചെയ്തു.
പാണക്കാടന്‍മലയില്‍ തമ്പടിച്ചിരുന്ന കാട്ടാനകളെ തുരത്താനും ശ്രമം നടത്തിയിരുന്നു. കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്കിറങ്ങാതിരിക്കാനായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സൈലന്റ് വാലി റേഞ്ചിലെ ജീവനക്കാരും മണ്ണാര്‍ക്കാട് റേഞ്ചിന് കീഴിലുള്ള ദ്രുതപ്രതികരണസേനാംഗങ്ങളും രാത്രിയിലും വാഹ നങ്ങളില്‍ കറങ്ങി കാവല്‍തുടരുകയായിരുന്നു. തുടര്‍ന്നാണ് മുളകുവള്ളത്തുനിന്ന് പടക്കംപൊട്ടിച്ച് തുരത്താനുള്ള ശ്രമം തുടങ്ങിയത്. ഇവിടെനിന്ന് കോട്ടാണി, കമ്പിപ്പാറ, മേലേക്കളം, തോട്ടപ്പായി ഭാഗങ്ങളിലൂടെ ഓടിച്ചശേഷം മുപ്പതേക്കര്‍ ഭാഗത്തെത്തിച്ചു. ഏകദേശം ഒന്നരകിലോമീറ്റര്‍ദൂരം വനത്തിലൂടെയും സ്വകാര്യ വ്യക്തികളുടെ തോട്ട ങ്ങളിലൂടെയുമായിരുന്നു ആനകളുടെ സഞ്ചാരം. മുപ്പതേക്കര്‍ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വനസമാനമായ ഭാഗത്ത് നിലയുറപ്പിച്ച കാട്ടാനകളെ ഏറെ പരിശ്രമിച്ചാണ് സൈലന്റ് വാലി ബഫര്‍സോണ്‍ മേഖലയിലേക്ക് തുരത്തിയത്.
ആനകള്‍ക്ക് കയറിപോകാനായി വനാതിര്‍ത്തിയിലെ സൗരോര്‍ജതൂക്കുവേലിയിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് ലൈനും അഴിച്ചുമാറ്റിയിരുന്നു. ആനകള്‍ കാടുകയറി യ ശേഷം ഇതു പുനഃസ്ഥാപിച്ചു. തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജെയ്സന്‍, വാച്ച ര്‍മാര്‍, ഫിറോസ് വട്ടത്തൊടിയുടെ നേതൃത്വത്തിലുള്ള മണ്ണാര്‍ക്കാട് റേഞ്ചിലെ ദ്രുതപ്ര തികരണ സേനാംഗങ്ങള്‍, മറ്റു വനംവകുപ്പ് ജീവനക്കാര്‍ എന്നിവരുടെ കൂട്ടമായ പരിശ്ര മത്താലാണ് കാട്ടാനകളെ കാടുകയറ്റാനായത്.
