മണ്ണാര്‍ക്കാട് : കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ വന്യമൃഗശല്ല്യത്തി ന് പരിഹാരം കാണുന്നതിനായി മൂന്നര രൂപ കോടി ചെലവില്‍ വനാതിര്‍ത്തിയില്‍ സൗ രോര്‍ജ തൂക്കുവേലി നിര്‍മിക്കാന്‍ ഒരുക്കം. മണ്ണാര്‍ക്കാട് റെയ്ഞ്ചില്‍ നിന്നും വനംവകു പ്പിന് സമര്‍പ്പിച്ച അടങ്കല്‍ തുകയ്ക്ക് അനുമതി ലഭിച്ചു. അടുത്തയാഴ്ച ടെന്‍ഡര്‍ ചെയ്യുമെ ന്ന് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ അറിയിച്ചു.
പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ മുണ്ടൂര്‍ പഞ്ചായത്തിലെ വേലിക്കാട് മുതല്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് വരെ 43 കിലോ മീറ്റര്‍ ദൂരത്തിലാണ് പദ്ധതി നടപ്പിലാക്കുക. മൂന്ന് പഞ്ചായത്തുകളുടെയും വനയോരങ്ങളില്‍ കുത്തനെയുള്ള ചെരി വുകള്‍ പോലെ വന്യമൃഗങ്ങള്‍ക്ക് കടക്കാന്‍ കഴിയാത്ത സ്ഥലങ്ങളെ ഒഴിവാക്കി ഏറ്റ വും കൂടുതല്‍ പ്രശ്നങ്ങളുള്ള സ്ഥലങ്ങളില്‍ പ്രതിരോധവേലി നിര്‍മിക്കും. ഇങ്ങിനെ വേ ലിക്കാട് മുതല്‍ മീന്‍വല്ലം, മീന്‍വല്ലം മുതല്‍ ഇഞ്ചിക്കുന്ന്, ഇഞ്ചിക്കുന്ന് മുതല്‍ പൂഞ്ചോ ല, പൂഞ്ചോല മുതല്‍ തവളക്കല്ല് എന്നിങ്ങനെ നാല് ദൂരങ്ങളിലായി വേലി സ്ഥാപിക്കും. നിര്‍മാണം ആരംഭിച്ചാല്‍ മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരി ക്കാനാകുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
കല്ലടിക്കോട് വനമേഖലയില്‍ വേലിക്കാട് മുതല്‍ മീന്‍വല്ലം വരെയുള്ള 14.5 കിലോ മീറ്റര്‍ ദൂരത്തിലാണ് ആദ്യം തൂക്കുവേലി സ്ഥാപിക്കുക. കല്ലടിക്കോട് മലവാരത്തില്‍ നിന്നും കാടിറങ്ങിയെത്തുന്ന കാട്ടാനകളാണ് ഇവിടെയുള്ള കര്‍ഷകരെ പൊറുതി മുട്ടിക്കുന്നത്. കരിമ്പ പഞ്ചായത്തില്‍ മൂന്നേക്കര്‍, തച്ചമ്പാറ പഞ്ചായത്തില്‍ അച്ചിലട്ടി, കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ പൂഞ്ചോല തുടങ്ങിയ ഭാഗങ്ങളിലാണ് രൂക്ഷമായ വന്യ മൃഗശല്ല്യം നേരിടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പൂഞ്ചോലയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇരുമ്പകച്ചോല, പള്ളിപ്പടി ഭാഗത്ത് പുലിയാണ് ഭീതി പരത്തുന്നത്. ഇരുമ്പകച്ചോല ജനവാസ മേഖലകളില്‍ പുലിയേയും കടുവയേയും കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തി വരികയാണ്. ചീനിക്കപ്പാറയിലെ കൃഷിയിടങ്ങളില്‍ മാനാണ് ശല്ല്യം. തൂക്കുവേലി വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച സൗരോര്‍ജ തൂക്കുവേലി വിജയമായി കഴിഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് മണ്ണാര്‍ക്കാട് വനംഡിവിഷന് കീഴില്‍ കൂടുതല്‍ ഇടങ്ങളി ലേക്ക് പ്രതിരോധ സംവിധാനം വ്യാപിപ്പിക്കുന്നത്. കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ 16 കിലോ മീറ്ററില്‍ രണ്ടാം ഘട്ട സൗരോര്‍ജ തൂക്കുവേലി നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ നടന്ന് വരുന്നതായും വനംവകുപ്പ് അറിയിച്ചു.