പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലോവര്‍ വട്ടപ്പാറ മിനി ജലവൈദ്യുത പദ്ധതിയുടെ ആലോചനാ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മൂന്നാമത്തെ മിനി ജലവൈദ്യുത പദ്ധതിയാണിത്. 30 കോടി രൂപയാണ് ചെലവ്. 2.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകള്‍ 50 ശതമാനം വിഹിതം എടുക്കും. ബാക്കി 50 ശതമാനം ബാങ്ക് വായ്പ എടുക്കാനാണ് തീരുമാനം. 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മീന്‍വല്ലം, ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാലക്കുഴി എന്നിവയാണ് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മറ്റ് മിനി ജലവൈദ്യുത പദ്ധതികള്‍. ജില്ലാ പഞ്ചായത്തില്‍ നടന്ന ആലോചനാ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, വൈ സ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം റജി ജോസ്, ജില്ലാ പഞ്ചായ ത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, പാലക്കാട് സ്മാള്‍ ഹൈഡ്രോ പ്രൊജക്റ്റ് ചീഫ് എന്‍ജിനീ യര്‍ പ്രസാദ് മാത്യു, സെക്രട്ടറി അനഘ ലക്ഷ്മി, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ പി. അനില്‍കുമാര്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടു ത്തു.