പാലക്കാട്: സാക്ഷരതാ മിഷന്‍ കാഴ്ച പരിമിതര്‍ക്കായി നടത്തുന്ന ദീപ്തി ബ്രെയില്‍ സാക്ഷരതാ പരിപാടിയുടെ ഡിജിറ്റല്‍ സര്‍വേ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കാഴ്ചപരിമിതി ഉള്ളവരെ ബ്രെയില്‍ സാക്ഷരരാക്കു ന്നതോടൊപ്പം തൊഴില്‍ പരിശീലനം നല്‍കി സാമ്പത്തിക ഉന്നമനം നേടുന്നതിന് ജില്ലാ പഞ്ചായത്ത് ഒപ്പം ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കാഴ്ചപരിമിതി നേരിടുന്നവരെ ബ്രെയില്‍ ലിപിയില്‍ സാക്ഷരരാക്കുന്നതിനും വിദ്യാഭ്യാസപരവും സാ മൂഹ്യപരവുമായ ഉന്നമനത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന തിനും ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ കേരളമൊട്ടാകെ ആവിഷ്‌കരിച്ചിട്ടു ള്ള പദ്ധതിയാണ് ദീപ്തി ബ്രെയില്‍ ലിറ്ററസി.
കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജില്ലാ ഫോറവുമായി ചേര്‍ന്ന് അഭ്യസ്തവിദ്യരും ബ്രെയില്‍ പരിചയസമ്പന്നരുമായ ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുത്ത് എല്ലാ ബ്ലോക്കു കളിലും ഒരു ക്ലാസ് വീതം ആരംഭിക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഓരോ ക്ലാസുകളിലും 15 മുതല്‍ 20 വരെ പഠിതാക്കളെ ഉള്‍പ്പെടുത്തും. പഠിതാക്കളെ കണ്ടെത്തുന്നതിന് സാക്ഷരതാ മിഷന്‍, ഐ.സി.ഡി.എസ്, എസ്.എസ്.എ, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ബ്ലോക്ക് തലത്തില്‍ ഗൂഗിള്‍ സര്‍വേ നടത്തും. സര്‍വേയില്‍ കണ്ടെത്തുന്ന പഠിതാക്കള ഏകോപിപ്പിച്ചുകൊണ്ട് ഡിസംബര്‍ ആദ്യവാര ത്തോടെ ക്ലാസുകള്‍ ആരംഭിക്കും.
ജില്ലാ സാക്ഷരതാ മിഷനും ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡും ചേര്‍ന്ന് ജില്ലാ പഞ്ചായത്തി ല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ഷാബിറ അധ്യക്ഷയായി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റിയന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അസി. കോ-ഓര്‍ഡിനേറ്റര്‍ പി.വി. പാര്‍വതി ഗൂഗിള്‍ സര്‍വേ ഫോം പരിചയപ്പെടുത്തി. ജില്ലാ സാക്ഷരതാ സമിതി അംഗം ഡോ. പി.സി ഏലിയാമ്മ, ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ് ചന്ദ്രമോഹന്‍, സെക്രട്ടറി ഷെരീഫ്, മുരളി തുടങ്ങിയവര്‍ സംസാരിച്ചു.