മണ്ണാര്‍ക്കാട് നഗരസഭയില്‍ ഇന്നലെ നാല് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കൃഷി നശിപ്പിച്ച് വിലസുന്ന കാട്ടുപന്നികള്‍ മനുഷ്യരെ ഉപദ്രവിക്കാനും തുടങ്ങിയതോടെ നഗ രസഭയുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കാഞ്ഞിരപ്പാടത്തും കൊടു വാളിക്കുണ്ടില്‍ നിന്നുമാണ് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. ചിതറി ഓടു ന്നതിനിടെ കാട്ടുപന്നികള്‍ തട്ടി വീണ് രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു.
വളരെ നാളുകളായി കാട്ടുപന്നിശല്ല്യം രൂക്ഷമായിട്ടുള്ള കാഞ്ഞിരംപാടം വാര്‍ഡിലാണ് ഷൂട്ടര്‍മാരടങ്ങിയ സംഘം ആദ്യമെത്തിയത്. ഇവിടെ നിന്നും രണ്ട് പന്നികളെ വെടിവെ ച്ചിട്ടു. ഒന്നിന് വെടിയേറ്റെങ്കിലും ഓടി രക്ഷപ്പെട്ടു. മറ്റുള്ളവ ഓടി ചിതറിയോടി. ഇതിനി ടയിലാണ് സ്ഥലത്തുണ്ടായിരുന്ന നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മാസിത സത്താര്‍, കൗണ്‍സിലര്‍ ടി.യൂസഫ് ഹാജി എന്നിവരെ പന്നികള്‍ തട്ടിയിട്ടത്. ഇവരുടെ കൈകള്‍ ക്കും കാലുകള്‍ക്ക് വീഴ്ചയില്‍ ചെറിയ തോതില്‍ പരിക്കേറ്റു. കിഴക്കുമ്പുറം, പെരിമ്പ ടാരി ഭാഗങ്ങളിലും തിരച്ചില്‍ നടത്തി. തുടര്‍ന്ന് ചോമേരി, പെരിഞ്ചോളം, കൊടുവാളി ക്കുണ്ട് എന്നിവടങ്ങളിലേക്കും സംഘമെത്തി. കൊടുവാളികുണ്ടില്‍ നിന്നും രണ്ട് കാട്ടു പന്നികളെ വെടിവെച്ചിട്ടു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലും കൊടുവാളിക്കുണ്ട്, പെരിഞ്ചോളം പ്രദേശങ്ങളില്‍ കൃ ഷിനാശം വരുത്തിയിരുന്ന മൂന്ന് കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നു. നഗരസഭ യുടെ വിവിധ വാര്‍ഡുകളില്‍ കാട്ടുപന്നിശല്ല്യം നേരിടുന്നുണ്ട്. പ്രത്യേകിച്ച് പുഴയോര പ്രദേശങ്ങളില്‍. കാഞ്ഞിരംപാടത്ത് മൂന്ന് വര്‍ഷത്തോളമായി കാട്ടുപന്നികള്‍ നിരന്തര ശല്ല്യമാണ്. രണ്ടാഴ്ച മുമ്പ് കാഞ്ഞിരംപാടത്ത് വിറകുശേഖരിക്കാന്‍ പോയ കിഴക്കുംപുറം കോളനിയിലെ രണ്ട് സ്ത്രീകളെ കാട്ടുപന്നി ആക്രമിക്കുകയും ഒരു സ്ത്രീയുടെ ചെറു വിരല്‍ കടിച്ച് മുറിക്കുകയും ചെയ്തിരുന്നു. വിജനമായ പറമ്പുകളിലും തോട്ടങ്ങളിലും പകല്‍ തമ്പടിക്കുന്ന ഇവ സന്ധ്യമയങ്ങുന്നതോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാ ണ്.
വാഹന സഞ്ചാരമുള്ള പാതകളിലൂടെയടക്കം ഇവ വിഹരിക്കുന്നത് ഭിതി സൃഷ്ടിക്കുന്നു ണ്ട്. കാട്ടുപന്നിശല്ല്യത്തെ കുറിച്ച് നിരന്തരം പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് നഗ രസഭയുടെ ഇടപെടലുണ്ടായത്. മഞ്ചേരി റൈഫില്‍ ക്ലബിലെ ലൈസന്‍സുള്ള ഷൂട്ടര്‍മാ രും പരിശീലനം നേടിയ നായ്ക്കളും ഇവയുടെ പരിശീലകരുമടങ്ങുന്ന സംഘമാണ് ഇന്ന ലെ കാട്ടുപന്നികളെ അമര്‍ച്ച ചെയ്യാനെത്തിയത്. നഗരസഭാചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ബാല കൃഷ്ണന്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.