പ്രതിരോധസംവിധാനം വരുന്നത് കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ
മണ്ണാര്‍ക്കാട്: കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാംഘട്ട സൗരോര്‍ജ തൂക്കുവേലി നിര്‍മാണത്തിന് നടപടിയായി. കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ 16 കിലോമീറ്ററില്‍ പ്രതിരോധ സംവിധാനമൊരുക്കുന്ന പദ്ധതി ഇന്നലെ ടെന്‍ഡര്‍ ചെയ്തു. തുടര്‍നടപടികള്‍ പൂര്‍ത്തിയാ കുന്ന പ്രകാരം ഡിസംബറില്‍ നിര്‍മാണജോലികള്‍ ആരംഭിക്കുമെന്ന് മണ്ണാര്‍ക്കാട് റെ യ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ പറഞ്ഞു. കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ രണ്ടു കിലോമീറ്റര്‍ദൂരം സൗരോര്‍ജ തൂക്കുവേലി മാസങ്ങള്‍ക്ക് മുന്‍പാണ് സ്ഥാപിച്ചത്. ഇതു ഫലപ്രദമായതോടെയാണ് പ്രതിരോധ സംവിധാനം കൂടുതല്‍ സ്ഥലത്തേക്ക് വ്യാ പിപ്പിക്കുന്നത്.
കുരുത്തിച്ചാലില്‍ നിന്നും പൊതുവപ്പാടത്തേക്ക് ഏഴ് കിലോമീറ്ററിലും മുപ്പതേക്കര്‍ മുത ല്‍ അമ്പലപ്പാറ വരെ ഒമ്പത് കിലോമീറ്ററിലുമാണ് വേലി നിര്‍മിക്കുക. ഒരു കിലോമീറ്റ റില്‍ തൂക്കുവേലി സ്ഥാപിക്കാന്‍ 7,50,000 രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. കൂ ടാതെ, കാഞ്ഞിരപ്പുഴ മേഖലയിലും കാട്ടാനപ്രതിരോധത്തിനായി വേലിക്കാട് മുതല്‍ പാമ്പന്‍തോടുവരെയുള്ള ഭാഗത്തും സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കാന്‍ വനംവകു പ്പിന് പദ്ധതിയുണ്ട്. 43 കിലോമീറ്റര്‍ദൂരമാണ് ഇവിടെ വനാതിര്‍ത്തിയുള്ളത്. 3.15 കോടി രൂപ ചിലവുവരുമെന്നാണ് പ്രതീക്ഷ. പദ്ധതി അംഗീകാരത്തിനായി വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
മണ്ണാര്‍ക്കാട് ഡിവിഷനില്‍ അതിരൂക്ഷമായ കാട്ടാനശല്ല്യം നേരിടുന്നത് തിരുവിഴാംകു ന്ന് മേഖലയിലാണ്. കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെയുള്ള ഭാഗത്ത് പല വഴിക ളിലൂടെയാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. സൈലന്റ് വാലി കാടു കളില്‍ നിന്നുമെത്തുന്ന കാട്ടാനകളാണ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധി യിലെ കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തിലെ മലയോര കര്‍ഷകരുടെ ജീവ നും സ്വത്തിനും ഭീഷണിയാകുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഇതിനകം മേഖലയില്‍ സംഭവിച്ചിട്ടുണ്ട്. കൃഷിയിടങ്ങളിലെത്തി നാശം വിതയ്ക്കുന്ന കാട്ടാന കളെ തുരത്താന്‍ വിശ്രമമില്ലാതെ വനപാലകര്‍ക്ക് ജോലി ചെയ്യേണ്ടിയും വരുന്നു.