മണ്ണാര്‍ക്കാട് : വയോധികയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ ക്കാട് തെന്നാരിയില്‍ താമസിക്കുന്ന തോട്ടിങ്ങല്‍ വീട്ടില്‍ തങ്കമണി (70) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30നും 11നും ഇടയിലാണ് സംഭവം. ഇവരുടെ കൂടെയാണ് മകള്‍ ശ്രീജയും മരുമകനും താമസിക്കുന്നത്. സംഭവസമയം മകള്‍ പുറത്ത് പോയിരിക്കുകാ യായിരുന്നു. കുട്ടികള്‍ തൊട്ടപ്പുറത്ത് കളിക്കാനും പോയി. കുറച്ചുസമയം ഇവരെ കാ ണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മുറിയുടെ വാതിലടച്ച് ശ്രദ്ധയില്‍പെ ട്ടത്. തുടര്‍ന്ന് അയല്‍വാസികളോടും വിവരം പറഞ്ഞു. മുറിയുടെ പിന്‍വശത്തുള്ള ജന ലിലൂടെ നോക്കിയപ്പോഴാണ് തങ്കമണിയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ മണ്ണാര്‍ക്കാട് പൊലിസില്‍ വിവരം അറിയിച്ചു. പൊലിസെത്തി മേല്‍നടപടി കള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!