മണ്ണാര്‍ക്കാട് : മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍ പ്രീ- പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കിഡ്‌സ് ഫെസ്റ്റ് മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി. സുലൈമാന്‍ ഫൈസി അധ്യക്ഷനായി. മണ്ണാര്‍ക്കാട് മേഖല കലോത്സവങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂ ള്‍ വികസന സമിതി ചെയര്‍മാന്‍ പി.എം. ജാബിര്‍, എസ്.എം.സി സെക്രട്ടറി കെ. അഷ്‌റ ഫ് എന്നിവര്‍ സമ്മാനദാനം നടത്തി. വിദ്യാര്‍ഥികളിലെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ പരിശീലനത്തിന്റെ ഉദ്ഘാടനം എസ്.എം.സി ചെയര്‍മാന്‍ മുസ്തഫ കരിമ്പനക്കല്‍ നിര്‍വഹിച്ചു. പ്രധാധാ ന്യാപിക ടി.ആര്‍. രാജശ്രീ, അധ്യാപകരായ എം.എസ്. മഞ്ജുഷ, പി. മന്‍സൂര്‍, കെ. നസീറ, എ. രുഗ്മിണി, എ. ഷനൂബിയ, ഒ.യു. സുജിത എന്നിവര്‍ സംസാരിച്ചു.
