മണ്ണാര്‍ക്കാട് : സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മു ഖേന നടപ്പാക്കുന്ന സ്നേഹപൂര്‍വ്വം പദ്ധതിയില്‍ 8.8 കോടി രൂപ ധനസഹായം അനുവ ദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിഡോ. ആര്‍ ബിന്ദു അറിയിച്ചു. മാതാ പിതാക്കളില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ ഇരുവരുമോ മരണപ്പെട്ടു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസ ധനസഹായ പദ്ധതിയാ ണ് സ്നേഹപൂര്‍വ്വം.2023-24 സാമ്പത്തിക വര്‍ഷത്തില്‍ 17 കോടി രൂപയുടെ ഭരണാനുമ തിയാണ് പദ്ധതിയ്ക്കായി നല്‍കിയിരുന്നത്. അതില്‍ നിന്നും ലഭിച്ച 9.01 കോടി രൂപയി ലാണ് 8.8 കോടി രൂപ വിനിയോഗിച്ച് ഇപ്പോള്‍ എല്ലാ ജില്ലകളിലുമായി 57,187 കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ചിരിക്കുന്നത്.