കോട്ടോപ്പാടം : ഒരുമാസം നീണ്ടുനില്‍ക്കുന്ന സെവന്‍സ് ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോള്‍ മാമാങ്ക ത്തിനൊരുങ്ങി കൊടക്കാട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള ധനശേഖരണാര്‍ത്ഥം കൊടക്കാട് ലിയോ സ്‌പോര്‍ട്ടിങ് ക്ലബ്ബാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. കുണ്ടൂര്‍ക്കുന്ന് കീഴിശ്ശേരി ശിവക്ഷേത്ര മൈതാനിയില്‍ പ്രത്യേകം ഇതിനായി മൈതാ നവും സ്റ്റേഡിയവും സജ്ജീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ രാത്രി 8.30ന് തുടങ്ങും. ഈ മാസം 17ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ ശശി, വി.കെ ശ്രീകണ്ഠ ന്‍ എം.പി, എം.എല്‍.എമാരായ എന്‍ ഷംസുദ്ദീന്‍, കെ.പ്രേംകുമാര്‍, ഷാഫി പറമ്പില്‍, മറ്റ് ജനപ്രതിനിധികളും സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഉദ്ഘാടന മത്സരത്തില്‍ സിറ്റി സ്‌ട്രൈക്കേഴ്‌സ് ആലപ്പുഴയും എഫ്.സി മൗലാനയും തമ്മില്‍ ഏറ്റുമുട്ടും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!