മണ്ണാര്‍ക്കാട് : ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അനുവദിച്ച ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് നാളെ എം.എല്‍.എ നിര്‍വഹിക്കും. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് ഇല്ലാതിരുന്നത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ അഗളിയില്‍ നിന്നും ആംബുലന്‍സ് എത്തി യാണ് രോഗികളെ മറ്റ് ഹോസ്പിറ്റലുകളിലേക്ക് കൊണ്ട് പോയിരുന്നത്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയെ സമീപിച്ചിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധ തിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീക രിച്ചാണ് പുതിയ ആംബുലന്‍സ് വാങ്ങിയത്.