പാലക്കാട് : വിവിധ സംസ്ഥാനങ്ങളില്‍ വംശീയതയുടെ പേരില്‍ ജനങ്ങള്‍ പരസ്പരം കൊ ന്നൊടുക്കുന്നതിനും സ്ത്രീകള്‍ പോലും ക്രൂര പീഡനങ്ങള്‍ക്കിടയാക്കുന്നതിനും കുട്ടിക ള്‍ അനാഥരാക്കപ്പെടുന്നതിനും കൊല്ലപ്പെടുന്നതിനും എതിരെ പാലക്കാട് ജില്ലാ ബാല പാര്‍ലമെന്റ് പ്രമേയം പാസാക്കി. പ്രസിഡന്റായി ആര്‍. അക്ഷയ, പ്രധാനമന്ത്രിയായി സന ഫാത്തിമ, സ്പീക്കറായി എ. നിരുപമ പ്രസാദ്, പ്രതിപക്ഷ നേതാവായി ടി.ജി. ആതിര എന്നിവര്‍ പങ്കെടുത്തു. വിവിധ മന്ത്രിമാരും പാര്‍ലമെന്റിന്റെ ഉദ്യോഗസ്ഥ സംവിധാന വും ഒരു പാര്‍ലമെന്റില്‍ നടക്കുന്ന നിയമനിര്‍മാണ പ്രവര്‍ത്തനത്തെ തന്മയത്വത്തോ ടെയും ഉത്തരവാദിത്തത്തോടെയും കുട്ടികള്‍ മോക്ക് പാര്‍ലമെന്റിലൂടെ നടപ്പിലാക്കി. രണ്ട് ദിവസങ്ങളിലായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ബാലസഭ അം ഗങ്ങളുടെ ജില്ലാ ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു. ആദ്യ ദിനം ധോണി-സ്റ്റാര്‍ട്ട് സ്‌കി ല്‍സ് ട്രെയിനിങ് സെന്ററിലും രണ്ടാം ദിനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളി ലുമാണ് ബാലസഭ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സി.ആര്‍. ലാസ്യ അധ്യക്ഷയായി. കുടുംബശ്രീ സാമൂഹ്യ വികസനം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാന്‍ ജെ. വട്ടോളി, സംസ്ഥാന ബാലസഭ റിസോഴ്സ് പേഴ്സണ്‍ വി. വിജയരാഘവ ന്‍, കുടുംബശ്രീ ട്രൈബല്‍ ജില്ലാ പ്രോഗ്രാം മാനേജരായ ജി. ജിജിന്‍ എന്നിവര്‍ സംബന്ധി ച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.