മണ്ണാര്‍ക്കാട് : നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപ നങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പട ക്കങ്ങള്‍ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം ന ല്‍കി. ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവും ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവും, കേരള സംസ്ഥാന മലിനീ കരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശവും കണക്കിലെടുത്ത് ‘ഗ്രീന്‍ ക്രാക്കറുകള്‍’ (ഹരിതപടക്കങ്ങള്‍) മാത്രമേ സംസ്ഥാനത്ത് വില്‍ക്കുവാനും ഉപയോഗിക്കുവാനും പാടു ള്ളൂ എന്നും ‘ഗ്രീന്‍ ക്രാക്കറുകള്‍’ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിലുള്ള 2 മണിക്കൂര്‍ ആക്കി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെ ടുവിച്ചിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.