നിയമനം വൈകിയില്‍ പഞ്ചായത്ത് പൂട്ടിയിട്ട് സമരമെന്ന് ഭരണസമിതി

മണ്ണാര്‍ക്കാട് : നിര്‍വഹണ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കുമരംപുത്തൂര്‍ പഞ്ചായത്തി ലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നതായി ആക്ഷേപം. തൊണ്ണൂറ് ശതമാനം പ്രവര്‍ത്തനങ്ങളും നിലയ്ക്കുമെന്ന ഘട്ടത്തിലാണെന്നും പഞ്ചായത്ത് പൂട്ടി യിടേണ്ട സാഹചര്യത്തിലുമാണെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ ത്താ സമ്മേളനത്തില്‍ പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക് എന്നിവരുടെ അഭാവമാണ് നാല് മാസത്തോളമായി നിലനില്‍ക്കുന്നത്. സ്ഥലം മാറി പോയവര്‍ക്ക് പകരമുള്ള നിയമനം വൈകുകയാണ്. സമീപ പഞ്ചായത്തിലെ അസി. സെക്രട്ടറിമാ ര്‍ക്ക് ചുമതല നല്‍കുകയാണ് അധികൃതര്‍ ചെയ്യുന്നത്. എന്നാല്‍ സ്ഥിരം ഉദ്യോഗസ്ഥ രെയാണ് വേണ്ടത്.

കുടുംബശ്രീ, തൊഴിലുറപ്പ്, പട്ടികജാതി – പട്ടികവര്‍ഗ വികസന പദ്ധതികളുടെയും നിര്‍ വഹണ ഉദ്യോസ്ഥനാണ് അസി. സെക്രട്ടറി. വിവാഹം , ജനനം, മരണം സര്‍ട്ടിഫിക്കറ്റുക ള്‍, വീടുകള്‍ക്കുള്ള പെര്‍മിറ്റ് അനുവദിക്കല്‍ തുടങ്ങിയ സേവനങ്ങളിലെല്ലാം സൂക്ഷ്മ പരിശോധന നടത്തി നിര്‍വഹിക്കേണ്ടത് ഹെഡ് ക്ലാര്‍ക്കാണ്. മാസങ്ങളായി ഇരു തസ്തി കകളിലും ആളില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് സേവനങ്ങളും ആനുകൂല്ല്യങ്ങളൊന്നും ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് വികസ ന ഓഫിസര്‍ക്ക് നേരിട്ടും തപാലിലൂടെയും മറ്റും അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥരെ നിയമിക്കേണ്ട കാര്യം സെക്രട്ടറിയേറ്റില്‍ അറിയിക്കാനാണ് ജില്ലാ വകുപ്പ് മേധാവി നിര്‍ദേശിച്ചതെന്നും പത്ത് ദിവസത്തിനകം ഉദ്യോഗസ്ഥരെ നിയമി ച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസ് പൂട്ടിയിട്ട് പ്രതിഷേധിക്കുമെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.

ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന പഞ്ചായത്തിനെ ഇല്ലാത്ത ആരോപണങ്ങ ള്‍ ഉന്നയിച്ച് താറടിച്ച് കാണിക്കാനും സുപ്രധാന ഉദ്യോഗസ്ഥരെ നല്‍കാതെ വികസന ങ്ങളില്‍ പിന്നോട്ടടിപ്പിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായും ആരോപിച്ചു. ഉദ്യോഗസ്ഥരെ അനുവദിക്കാതെ പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങളെ അണിനിരത്തി ഡി.ഡി.പി. ഒ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് ഡി.വിജയലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷരായ പി.എം.നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജന്‍ ആമ്പാടത്ത്, ഉഷ വള്ളുമ്പുഴ, സിദ്ദീഖ് മല്ലിയില്‍, ഷെരീഫ് ചങ്ങലീരി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!