മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാനൊരുങ്ങി നാട്ടുകാര്‍

മണ്ണാര്‍ക്കാട് : മലയോര ഗ്രാമമായ കച്ചേരിപ്പറമ്പിലേക്ക് പെരിന്തല്‍മണ്ണയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ആരംഭിക്കണമെന്ന് നാട്ടുകാര്‍. ഇതിനായി ജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരിച്ച് ഗതാഗത വകുപ്പ് മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാനാണ് ഒരുക്കം. കച്ചേരിപ്പറമ്പില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് നേരിട്ട് ബസില്ല. തിരുവിഴാംകുന്ന്, മണ്ണാര്‍ക്കാട് എന്നിവടങ്ങളില്‍ നിന്നും പുറപ്പെട്ട് അലനല്ലൂര്‍ വഴി പോകുന്ന ബസുകളെയും അല്ലെങ്കില്‍ ദേശീയപാത വഴി പോകുന്ന ബസുകളുമാണ് ആശ്രയം.

പ്രദേശത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് നിരവധി സ്വകാര്യ ബസ് സര്‍വീസുകളു ണ്ട്. പെരിന്തല്‍മണ്ണയിലേക്ക് പോകേണ്ട യാത്രക്കാര്‍ ഈ ബസുകളില്‍ കയറിയാല്‍ ഒന്നുകില്‍ പാറപ്പുറത്തിറങ്ങി തിരുവിഴാംകുന്നില്‍ നിന്നം വരുന്ന ബസുകളെ കാത്ത് നില്‍ക്കണം. അല്ലെങ്കില്‍ കോട്ടോപ്പാടത്തോ, പത്ത് കിലോമീറ്റര്‍ ദൂരയെുള്ള കുമരം പുത്തൂര്‍ ചുങ്കത്തോ എത്തണം. തിരുവിഴാംകുന്നില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പുലര്‍ച്ചെ 4.50 മുതല്‍ വൈകിട്ട് ഏഴ് മണി വരെയുള്ള സമയങ്ങളില്‍ കെ.എസ്.ആര്‍ .ടി.സി, സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാത്രി 8.45നുള്ള കെ.എസ്.ആര്‍. ടി.സി ബസാണ് പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവിഴാംകുന്നിലേക്കുള്ള അവസാന സര്‍വീസ്. ഈ ബസില്‍ കച്ചേരിപ്പറമ്പിലെ യാത്രക്കാര്‍ കയറിയാല്‍ പാറപ്പുറത്തിറങ്ങേ ണ്ടി വരും. ഇവിടെ നിന്നും വീട്ടിലെത്താന്‍ ഓട്ടോറിക്ഷ സര്‍വീസിനെ ആശ്രയിക്കാം, കഴിയാത്തവര്‍ ആനപ്പേടി പേറി കാല്‍നടയായി വീടണയേണ്ടി വരുമെന്നാണ് തല്‍ സ്ഥിതി.

സാധാരണക്കാരെയാണ് പൊതുഗതാഗത സംവിധാനത്തിന്റെ കുറവ് ഏറെയും വല യ്ക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരടക്കം ആയിരക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. വിദ്യാഭ്യാസം, ജോലി, ആശുപത്രി മറ്റ് ആവശ്യങ്ങള്‍ ക്കായെല്ലാം പെരിന്തല്‍മണ്ണയെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരുണ്ടിവിടെ. കാല ങ്ങളായി പ്രദേശത്തുകാര്‍ നേരിടുന്ന യാത്രാക്ലേശം കണക്കിലെടുത്ത് കെ.എസ്.ആര്‍. ടി.സി പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നും സര്‍വീസ് അനുവദിക്കാന്‍ സര്‍ക്കാര്‍ നടപ ടി സ്വീകരിക്കണമെന്ന് പൊതുപ്രവര്‍ത്തകനായ ടി.കെ.ഇപ്പു ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!