കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് മേഖല കലോത്സവം പള്ളിക്കുന്ന് ജി.എം.എല്‍.പി സ്‌കൂളി ല്‍ തുടങ്ങി. തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളിലെയും, മണ്ണാര്‍ക്കാ ട് നഗരസഭയിലെയും പ്രൈമറി സ്‌കൂളുകളിലെ 1500 ലധികം പ്രതിഭകള്‍ മാറ്റുരക്കും. മേള കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ അധ്യ ക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ഇന്ദിര.എം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റസീന വറോടന്‍, രാജന്‍ ആ മ്പാടത്ത്, പ്രധാനധ്യാപക ഫോറം ജോയിന്റ് കണ്‍വീനര്‍ എസ്.ആര്‍ ഹബീബുല്ല, പ്രധാ നാധ്യാപകന്‍ സിദ്ദീഖ് പാറോക്കോട്, പി.ടി.എ പ്രസിഡന്റ് കബീര്‍ മണറോട്ടില്‍, വൈസ് പ്രസിഡന്റ് അസീസ് കണ്ണോടന്‍, ടി.കെ.ആലീസ്, എം.എന്‍.കൃഷ്ണകുമാര്‍, ലിഷ ദാസ്, എസ്.എന്‍.പ്യാരിജാന്‍, ഉസ്മാന്‍ മണറോട്ടില്‍, അബുബിന്‍ മുഹമ്മദ്, എ.കെ.ഷംന തുടങ്ങി യവര്‍ പങ്കെടുത്തു. എട്ട് വേദികളിലായി 15 ഇനങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തീയായി. മേള നാളെ സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!