മാലിന്യം കത്തിച്ചതിന് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
മണ്ണാര്‍ക്കാട് : മിനി സിവില്‍ സ്റ്റേഷനില്‍ മാലിന്യ നിക്ഷേപത്തിനും സംസ്‌കരണത്തി നും സംവിധാനമില്ലാത്തത് പ്രശ്നമാകുന്നു. പതിനാറോളം സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ ത്തിക്കുന്ന താലൂക്ക് ആസ്ഥാന കെട്ടിടത്തിലാണ് ഈ സ്ഥിതി. നൂറോളം ജീവനക്കാര്‍ വി വിധ ഓഫിസുകളിലായി ജോലി ചെയ്യുന്നുണ്ട്. പല ആവശ്യങ്ങള്‍ക്കായി ധാരാളം ആളു കള്‍ ദിനംപ്രതി എത്താറുണ്ട്. ഓഫിസ് വൃത്തിയാക്കുമ്പോഴുള്ള മാലിന്യവും ഭക്ഷണാ വശിഷ്ടങ്ങളുമൊക്കെ കൃത്യമായി സംസ്‌കരിക്കാന്‍ നിലവില്‍ സൗകര്യമില്ല.
കഴിഞ്ഞ മാസം സിവില്‍ സ്റ്റേഷന് പിറകില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച തായി പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് നഗരസഭ അധികൃതര്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് സിവില്‍ സ്റ്റേഷന്‍ കസ്റ്റോഡിയന്‍ കൂടിയായ തഹസില്‍ദാര്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കുകയും ചെയ്തു. മാലിന്യം അശാസ്ത്രീയമായി സംസ്‌ക രിക്കുന്നില്ലെന്നും ഇടയ്ക്ക് തീപിടിക്കാറുണ്ടെന്നും അങ്ങിനെ സംഭവിച്ചതിന്റെ അവ ശിഷ്ടമാകാം നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയപ്പോള്‍ കണ്ടതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നതെന്ന് അറിയുന്നു. അതേസമയം മാ ലിന്യം കത്തിച്ച സംഭവത്തില്‍ പിഴയീടാക്കാന്‍ നഗരസഭക്ക് നീക്കമുണ്ടെന്നാണ് വിവരം.
മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സൗകര്യമില്ലാത്തത് ജീവനക്കാരേയും തൂപ്പുജോലി ക്കാരെയും ചെറുതായൊന്നുമല്ല പ്രയാസത്തിലാക്കുന്നത്. മാലിന്യങ്ങള്‍ സിവില്‍ സ്റ്റേഷ ന് പിറകിലാണ് തള്ളുന്നത്. ഇവിടെ തീയിട്ട് കത്തിച്ചതിനാണ് നഗരസഭ ഒടുവില്‍ നടപ ടിയെടുത്തതും. മാലിന്യം നിക്ഷേപിക്കാന്‍ ഓരോ ഓഫിസിലേക്കും വേസ്റ്റ് ബിന്‍ നല്‍ കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി താലൂക്ക് ഓഫിസ് വൃത്തങ്ങള്‍ പ റഞ്ഞു. മാലിന്യം വീടുകളില്‍ നിന്നും ശേഖരിക്കുന്നത് പോലെ ഹരിതകര്‍മസേനയെ ഉപയോഗിച്ച് സിവില്‍ സ്റ്റേഷനിലെ ഓഫിസുകളില്‍ നിന്നും ശേഖരിക്കാനുള്ള നടപടി യുണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.