മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പിലെ പഴയ വില്ലേജ് ഓഫിസിന് മുന്നില്‍ മുത്തശ്ശി മാവ് നിന്ന ത് ഒന്നര നൂറ്റാണ്ട് കാലത്തോളമാണ്. മാവിന്റെ ചുവട്ടിലിരുന്ന് ഗ്രാമവാസികള്‍ പങ്കിട്ട അസംഖ്യം വിശേഷങ്ങളും കുശലങ്ങളുമെല്ലാം കേട്ടും ഈ നാടിന്റെ വളര്‍ച്ചയെ ക ണ്ടും. വികസനത്തിനായി കഴിഞ്ഞ ദിവസം ഈ മരം മുറിച്ച് തുടങ്ങി. അനേകം ശാഖോ പശാഖകളായി നിന്നിരുന്ന നിത്യഹരിതവൃക്ഷം നാട് നീങ്ങുന്നത് വേദനയോടെ ജനം കണ്ട് നിന്നു. കുട്ടികളും യുവാക്കളും കാരണവന്‍മാരുമെല്ലാം വന്നിരിക്കുന്ന തണലിടം അന്യമായി.
പൊരുതന്‍മലയെ നോക്കി കച്ചേരിപ്പറമ്പ് കുന്നശ്ശേരി പാതയോരത്ത് തല ഉയര്‍ത്തി നില കൊണ്ട ഈ മാവിനോട് അത്രയേറെയുണ്ട് ഗ്രാമത്തിനുള്ള വൈകാരികമായ അടുപ്പം. നാടിന്റെ അടയാളങ്ങളിലൊന്നും പേരിന്റെ കാരണവഴിയിലെ സാമീപ്യവുമെല്ലമാ യൊരു ചരിത്രമാണ് ഈ നാട്ടുമാവിനുള്ളത്. പണ്ട് ഈ മാവിന്റെ ചുവട്ടില്‍ ബ്രിട്ടീഷു കാര്‍ കച്ചേരി നടത്തിയിരുന്നുവത്രേ, കച്ചേരിപറമ്പെന്ന പേര് വന്നതും അങ്ങനെയൊ ക്കെയാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. നാളിതുവരെ ഒരു അപകടവും മാവ് കാര ണമുണ്ടാ യിട്ടില്ല. ഒരു മാങ്ങാക്കാലത്തും നിരാശപ്പെടുത്തിയിട്ടുമില്ല. കാറ്റടിക്കുമ്പോള്‍ നിറയെ മധുരമുള്ള മാങ്ങ പൊഴിച്ച് നല്‍കും. പുളിമൂച്ചിയുടെ മാങ്ങയ്ക്ക് തേന്‍മധുരമാ ണെന്ന് നാട്ടുകാര്‍ പറയുന്നു.
നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാതയോരത്തുള്ള മരത്തിന്റെ വേര് പാതയി ലേക്ക് കയറിയതോടെ ഗതാഗതത്തിന് പ്രയാസങ്ങള്‍ ഉടലെടുത്തു. ഈ ഭാഗത്ത് വലിയ വാഹനങ്ങള്‍ക്ക് ഒരുമിച്ച് കടന്ന് പോകാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടെ പരാതി യുയര്‍ന്നു. പഞ്ചായത്ത് ഇടപെട്ടു. മരം മുറിച്ച് നീക്കാന്‍ നടപടിയുമായി. ചെറുപ്പം തൊട്ട് കാണുന്ന മാവ് പൊടുന്നനെ ഒരുനാള്‍ ഇല്ലാതാകുന്നതിലെ സങ്കടമുണ്ട് നാട്ടുകാര്‍ക്ക്. എ ന്നാല്‍ വികസനത്തിന് വേണ്ടിയാണല്ലോ എന്നതിലാണ് ആശ്വാസം കൊള്ളുന്നത്. നൂറ്റാ ണ്ടുകള്‍ക്ക് സാക്ഷിയായി തലമുറകള്‍ക്ക് തണലും തണുപ്പുമേകി വളര്‍ന്ന് പന്തലിച്ച നാ ട്ടുമാവാണ് വിസ്മൃതിയിലേക്ക് മറഞ്ഞ് കച്ചേരിപ്പറമ്പില്‍ മറ്റൊരുചരിത്രമാകുന്നത്.