നടപടികളുമായി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട്

മണ്ണാര്‍ക്കാട് : തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് താലൂക്കില്‍ എ.ബി .സി (ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം) കേന്ദ്രം ഒരുക്കാന്‍ നടപടിയാകുന്നു. കെ ട്ടിടവും മറ്റും നിര്‍മിക്കുന്നതിന് തച്ചമ്പാറ പഞ്ചായത്ത് സ്ഥലം അനുവദിച്ചു. ചൂരിയോട് പൊതുശ്മശാനത്തോടു ചേര്‍ന്ന ഇരുപത് സെന്റ് സ്ഥലമാണ് ഗ്രാമ പഞ്ചായത്ത് പദ്ധതി യ്ക്ക് നേതൃത്വം നല്‍കുന്ന ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയത്. ഇവിടെ എത്രയും വേ ഗം എ.ബി.സി കേന്ദ്രം തുറക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി.

ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. ഇതി ന് 70 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷവും ഏഴ് ഗ്രാമ പഞ്ചായത്തുകള്‍ മൂന്ന് ലക്ഷം വീതവും നഗരസഭ അഞ്ച് ലക്ഷം രൂപയും അനുവ ദിക്കാന്‍ ധാരണയായി. ബാക്കിയുള്ള തുക ജില്ലാ പഞ്ചായത്തും നല്‍കും. എസ്റ്റിമേറ്റും പ്ലാനും തയാറായി. ജില്ലാ ആസൂത്രണ സമിതിക്ക് ഇത് സമര്‍പ്പിക്കുകയും അനുമതി ലഭ്യ മാകുന്ന മുറയ്ക്ക് കെട്ടിടനിര്‍മാണത്തിനും മറ്റുമുള്ള നടപടികള്‍ കാലതാമസമില്ലാതെ ആരംഭിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നീക്കം. പദ്ധതി സംബന്ധിച്ച് കത്ത് നല്‍ കാന്‍ ജില്ലാ പഞ്ചായത്് നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത് ചേരുന്ന ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗവും ചര്‍ച്ച ചെയ്യും.

ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എ.ബി.സി കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍, മറ്റ് ജന പ്രതിനിധികള്‍ എന്നിവരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് വിളിച്ച് ചേര്‍ത്തിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുക, പേവിഷ ബാധ ഉന്‍മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം നടപ്പിലാക്കു ന്നത്. ബ്ലോക്ക് തലത്തില്‍ എ.ബി.സി കേന്ദ്രം ആരംഭിക്കാനാണ് നിര്‍ദേശം. 2015-16 കാ ലഘട്ടത്തില്‍ ജില്ലയില്‍ പദ്ധതിയാരംഭിച്ചപ്പോള്‍ മണ്ണാര്‍ക്കാട് താലൂക്കിനും എ.ബി.സി കേന്ദ്രം അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലം ലഭ്യമാകാതിരുന്നതിനാല്‍ നടന്നില്ല. തച്ച മ്പാറ പഞ്ചായത്ത് സ്ഥലം നല്‍കിയതോടെ എട്ട് വര്‍ഷം നീണ്ട പ്രതിസന്ധിക്കാണ് പരി ഹാരമായത്.

മണ്ണാര്‍ക്കാട് നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള കരിമ്പ, തച്ചമ്പാറ, കാഞ്ഞിര പ്പുഴ, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര തുടങ്ങിയ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെല്ലാം തെരുവുനായശല്ല്യം രൂക്ഷമാണ്. മണ്ണാര്‍ക്കാട് നഗരസ ഭയും കാഞ്ഞിരപ്പുഴ പഞ്ചായത്തും തെരുവുനായ ആക്രമണത്തിന്റെ ഹോട്ട്സ്പോട്ടാ യാണ് മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കോട്ടോപ്പാടത്ത് സ്‌കൂളില്‍ ക്ലാസ്മുറിയില്‍ കയറി വിദ്യാര്‍ഥിനിയേയും റോഡില്‍ വെച്ച് മറ്റ് നാലു പേരെ യും തെരുവുനായ ആക്രമിച്ചത് വലിയ പരിഭ്രാന്തിയ്ക്ക് ഇടയാക്കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!