മണ്ണാര്‍ക്കാട് : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം തികഞ്ഞ പരാജയമാണെ ന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍. സാമ്പത്തിക ബാധ്യത പിടിമുറുക്കി വി ലക്കയറ്റത്തില്‍ ജനങ്ങളുടെ ജീവിത ഭാരം വര്‍ധിക്കുമ്പോഴാണ് അമ്പത് കോടി മുടക്കി കേരളീയം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓ ഫിസില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ ദ്ദേഹം. ചലച്ചിത്രതാരങ്ങള്‍ വന്നപ്പോഴാണ് കേരളീയത്തില്‍ ആളുകൂടിയത്. അതിനപ്പു റം ആള്‍ക്കൂട്ടമുണ്ടായിട്ടില്ല. സാമാന്യബുദ്ധിയുള്ളവരുടെ നാടാണ് കേരളം. ഈ സര്‍ക്കാ ര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. ഇവിടെ ഒരു നിയമമോ, നിയമസംവിധാനമോ, നിയമവ്യവസ്ഥതിയോ ഉണ്ടോ എന്നും ചോദിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ഭരണഘ ടനാ വിധേയമായി പെരുമാറാനും, പ്രവര്‍ത്തിക്കാനും പഠിക്കണം. രണ്ട് പേരും ഞാന്‍ ഞാന്‍ എന്ന മട്ടില്‍ നില്‍ക്കുന്നവരാണ്. മുഖ്യന്ത്രി സ്വന്തം ഉത്തരവാദിത്തം ന്യായമായി നിറവേറ്റുന്നുവെങ്കില്‍ ഗവര്‍ണര്‍ ആക്ഷേപങ്ങളില്‍ നിന്നും പിറകോട്ട് പോകും, ഗവര്‍ണ ര്‍ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കുന്നുവെങ്കില്‍ മുഖ്യമന്ത്രിയും പിറകോട്ടു പോകും. രണ്ട് ഭാഗത്തും വലിയ തെറ്റുകളുണ്ട്. ആര്യാടന്‍ ഷൗക്കത്തിനെ അനുകൂലിച്ച് ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ കുറിച്ചും പ്രതികരിച്ചു. ശശി തരൂര്‍ പറയുന്നത് കെ. പി.സി.സിയുടെ അഭിപ്രായമാകണമെന്നില്ല. പാര്‍ട്ടിയോട് ചോദിക്കാതെ അഭിപ്രായം പറ യുന്നത് അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.