ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട് : തെരുവുനായശല്ല്യത്തിന് പരിഹാരം കാണുന്നതിന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ തച്ചമ്പാറയില്‍ എ.ബി.സി കേന്ദ്രം നിര്‍മിക്കാന്‍ അന്തിമ തീരുമാ നമായി. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗ സ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

ബ്ലോക്ക് പരിധിയിലെ അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തച്ചനാട്ടുകര, തെങ്കര, തച്ചമ്പാറ, കരിമ്പ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളുടേയും മണ്ണാര്‍ക്കാട് നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയുമാണ് കേന്ദ്രം സ്ഥാപിക്കുക. 70 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. പ്ലാനും എസ്റ്റിമേറ്റും തയാറായിട്ടുണ്ട്. ഈ മാസം 17ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്നതോടെ കരാര്‍ വച്ച് പ്രവര്‍ത്തന ങ്ങളാരംഭിക്കും. സ്ഥലം നല്‍കിയ തച്ചമ്പാറ ഒഴികെ ഏഴ് പഞ്ചായത്തുകള്‍ മൂന്ന് ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷവും മണ്ണാര്‍ക്കാട് നഗരസഭ അഞ്ച് ലക്ഷം രൂപയും അനുവദിക്കും. ബാക്കി തുക ജില്ലാ പഞ്ചായത്ത് നല്‍കും.

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുക, പേവിഷ ബാധ ഉന്‍മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം നടപ്പിലാക്കു ന്നത്. ബ്ലോക്ക് തലത്തില്‍ എ.ബി.സി കേന്ദ്രം ആരംഭിക്കാനാണ് നിര്‍ദേശം. 2015-16 കാ ലഘട്ടത്തില്‍ ജില്ലയില്‍ പദ്ധതിയാരംഭിച്ചപ്പോള്‍ മണ്ണാര്‍ക്കാട് താലൂക്കിനും എ.ബി.സി കേന്ദ്രം അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലം ലഭ്യമാകാതിരുന്നതിനാല്‍ നടന്നില്ല. തച്ച മ്പാറ പഞ്ചായത്ത് സ്ഥലം നല്‍കിയതോടെ എട്ട് വര്‍ഷം നീണ്ട പ്രതിസന്ധിക്കാണ് പരി ഹാരമായത്. മണ്ണാര്‍ക്കാട് നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര തുടങ്ങിയ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെല്ലാം തെരുവുനായശല്ല്യം രൂക്ഷമാണ്. മണ്ണാര്‍ക്കാട് നഗരസഭയും കാഞ്ഞിരപ്പുഴ പഞ്ചായത്തും തെരുവുനായ ആക്രമണത്തി ന്റെ ഹോട്ട്‌സ്‌പോട്ടായാണ് മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കോട്ടോപ്പാടത്ത് സ്‌കൂളില്‍ ക്ലാസ്മുറിയില്‍ കയറി വിദ്യാര്‍ഥിനിയേയും റോ ഡില്‍ വെച്ച് മറ്റ് നാലുപേരെയും തെരുവുനായ ആക്രമിച്ചത് വലിയ പരിഭ്രാന്തിയ്ക്ക് ഇടയാക്കിയിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. നഗര സഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ .ലക്ഷ്മിക്കുട്ടി, ജസീന അക്കര, സജ്‌ന സത്താര്‍, വൈസ് പ്രസിഡന്റുമാരായ കെ.കോമള കുമാരി, സിദ്ദീഖ് ചേപ്പോടന്‍, ആയിഷാബി ആറാട്ടുതൊടി, ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിജി ടോമി, ഭരണസമിതി അംഗങ്ങളായ മുസ്തഫ വറോടന്‍, പി.വി.കുര്യന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഉനൈസ്, കെ.റംലത്ത്, എം.ജിഷ, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ജയകുമാര്‍, തെങ്കര പഞ്ചാ യത്ത് സെക്രട്ടറി ശിവപ്രകാശന്‍, തച്ചമ്പാറ പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് ആദര്‍ശ് എബ്ര ഹാം, ബ്ലോക്ക് പഞ്ചായത്ത് എ.എക്‌സ്.ഇ. രാജേഷ്, എ.ഇ. റഷീദ് തുടങ്ങിയവര്‍ പങ്കെടു ത്തു. ബി.ഡി.ഒ. അജിത്കുമാരി സ്വാഗതം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുമായി കൂടിക്കാഴ്ചയും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!