മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലെ തെങ്കര ഡിവിഷന് കീഴില്‍ തൊഴില്‍ മേള നടത്തി. മണ്ണാര്‍ക്കാട് ഐ.ടി.ഐ. ആന്‍ഡ് എന്‍.ഐ.ടി. ഇന്‍സ്റ്റിറ്റൂട്ടില്‍ നടന്ന മേള യില്‍ നൂറുക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. 17 കമ്പനികളില്‍ നിന്നുള്ള പ്ര തിനിധികള്‍ 300 ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി തൊഴിലവസരങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. ഐ.ടി.ഐ, ഡിപ്ലോമ , എസ് എസ് എല്‍ സി , പ്ലസ് ടു , ഡിഗ്രി , പി ജി യോഗ്യതയുള്ളവരാണ് മേളയില്‍ പങ്കെടു ത്തത്. കേരള നോളജ് ഇക്കോണമി മിഷന്‍, ജില്ലാ കുടുംബശ്രീ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, എന്‍.ഐ.ടി. ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റൂട്ട് എന്നിവയുടെ സഹകര ണത്തോടെയായിരുന്നു തൊഴില്‍ മേള. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെ യ്തു. ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനായി. ഷിജു മാത്യു, എം. കെ. ഉമേഷ്, ശ്രീസായ്, ദീപാ മയൂണ്‍, വി.ഉമ്മുസല്‍മ, പി.ശാലിനി, ടി. ഫാത്തിമ എന്നിവര്‍ സംസാരിച്ചു.