കോട്ടോപ്പാടം : സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ച് വനിതകള്‍ക്കായുള്ള ആരോഗ്യ കാംപെയിന്‍ ഷീ കോട്ടോപ്പാടത്ത് തുടങ്ങി. ആര്‍ത്തവ ആരോഗ്യം എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയുള്ള മെന്‍സ്ട്രല്‍ ഹെല്‍ ത്ത്, സ്‌ട്രെസ് മാനേജ്‌മെന്റ്, തൊറോയ്ഡ്, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിക് എന്നീ രോഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള ആരോഗ്യ മെഡിക്കല്‍ ക്യാംപും ഏകാരോഗ്യ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ ബോധവല്‍ക്കരണവുമാണ് കാംപെയിനിലൂടെ ഹോമി യോപ്പതി വകുപ്പ് നടത്തുന്നത്.
ചികിത്സ ആവശ്യമായ ആളുകള്‍ക്ക് ഹോമിയോപ്പതി വകുപ്പിന്റെ സ്‌പെഷ്യാലിറ്റി സെ ന്ററുകള്‍ ആയ ജനനി വന്ധ്യതാ നിവാരണ കേന്ദ്രം, സീതാലയം, സദ്ഗമയ, ആയുഷ്മാന്‍ ഭവ:,പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്ററുകള്‍, പുനര്‍ജ്ജനി, കാന്‍സര്‍ കെയര്‍ സ്‌പെ ഷ്യാലിറ്റി ആശുപത്രി, തൈറോയ്ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്ക്, ആസ്തമ അലര്‍ജി ക്ലിനിക് എന്നിവടങ്ങളില്‍ പരിശോധനയും തുടര്‍ചികിത്സയും ഉറപ്പാക്കും.
നവംബര്‍ പത്ത് വരെയുള്ള കാലയളവില്‍ എല്ലാ സദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂ ടെയാണ് സസ്റ്റെയിനബിള്‍ ഹെല്‍ത്ത് എന്‍ഹാന്‍സ്‌മെന്റ് അഥവാ ഷി പ്രാഥമിക ആ രോഗ്യ കാംപെയിന്‍ നടപ്പാക്കുന്നത്. കോട്ടോപ്പാടം പഞ്ചായത്ത് ഗവ. ഹോമിയോപ്പതി ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാംപെയ്ന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. ഹോമിയോ ഡിസ്‌പെന്‍ സറി മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.ശ്രീരാജ്, ഡോ.സഫ്‌ന തുടങ്ങിയവര്‍ ക്ലാസെടു ത്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ റഫീനമുത്തനില്‍, ഗ്രാമ പഞ്ചായത്ത് അംഗം പി.റഷീദ, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ എ.ദീപ, കെ.പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
