അലനല്ലൂര്‍ : മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവും അരക്കുപറമ്പ് പുത്തൂര്‍ വി.പി.എ .എം. യു.പി.സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റും സംയുക്തമായി സൗജന്യ വൈ ദ്യപരിശോധനയും രക്തഗ്രൂപ്പ് നിര്‍ണയ ക്യാംപും സംഘടിപ്പിച്ചു. മദര്‍ കെയര്‍ ഹോസ്പി റ്റലിലെ കണ്‍സള്‍ട്ടന്റ് പിഡിയാട്രീഷ്യന്‍ ഡോ.നവീന.എന്‍.മോഹനന്‍ ക്യാംപ് ഉദ്ഘാട നം ചെയ്തു. ബോധവല്‍ക്കരണ ക്ലാസുമെടുത്തു. പ്രധാന അധ്യാപകന്‍ സി.യൂസഫ് മാസ്റ്റര്‍ അധ്യക്ഷനായി. 250ഓളം വിദ്യാര്‍ഥികള്‍ക്ക് രക്തഗ്രൂപ്പ് നിര്‍ണയിച്ച് നല്‍കി. വൈദ്യപരി ശോധനയും ക്യാംപില്‍ ലഭ്യമാക്കി. മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവ് മാനേജര്‍ മുഹ മ്മദ് സബീല്‍, റഷീദ് മാസ്റ്റര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകളായ ഷിജില്‍, ഷഹാന ഷെറി ന്‍, ഹിബ, ഇന്‍ഫാന, റഹ്മത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
