മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് സ്വദേശിയും മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പിയുമായ ഫിറോസ്.എം.ഷഫീഖിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. വിജിലന്‍സില്‍ അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ അവാര്‍ഡും കഴിഞ്ഞ ദിവസം തിരുവന ന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിച്ചു. എസ്.ഐ സെലക്ഷനിലെ ഒന്നാം റാങ്ക് ജേതാവായ ഫിറോസ്.എം.ഷഫീഖ് കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍, നെല്ലിപ്പുഴ നജാത്ത് സ്‌കൂള്‍, എം.ഇ.എസ് കല്ലടി കോളജ് എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ഥിയാ ണ്. റിട്ട.റെയില്‍വെ ചീഫ് കണ്‍ട്രോളര്‍ പി.കെ സെയ്ദ് മുഹമ്മദ്, റിട്ട. അധ്യാപികയായ റുഖിയ ദമ്പതികളുടെ മകനാണ്. മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളിലെ അധ്യാപികയായ സജിത ബീഗമാണ് ഭാര്യ. മക്കള്‍: സയാന, നയന, സുഹാന.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!