മണ്ണാര്‍ക്കാട് : താലൂക്കില്‍ തെരുവുനായ ആക്രമണം തുടര്‍ക്കഥയാകുന്ന പശ്ചാത്തല ത്തില്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പേവിഷ പ്രതിരോധ ക്ലിനിക്ക് ആരംഭിക്കണ മെന്നും ആന്റി റാബിസ് സിറം ലഭ്യമാക്കണമെന്ന ആവശ്യം ശക്തം. നിലവില്‍ ആശു പത്രിയില്‍ പേവിഷ ബാധയ്ക്കെതിരായ ആന്റി റാബിസ് വാക്സിന്‍ (ഇന്‍ട്രാ ഡെര്‍മിനല്‍ റാബിസ് വാക്സിന്‍ ) മാത്രമാണ് ഉള്ളത്. തെരുവുനായ്ക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെ യും കടിയേല്‍ക്കുന്നവര്‍ക്ക് പേവിഷബാധയ്ക്കെതിരായ കുത്തിവെയ്പ്പ് ആന്റി റാബി സ് സിറമാണ് വേണ്ടി വരുന്നത്. എ.ആര്‍.എസ് ഇവിടെ ഇല്ലാത്തതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കോ മഞ്ചേരി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കോ പോകേണ്ടി വരികയാണ്. സാധാരണക്കാരെയാണ് ഇത് ഏറെയും വലയ്ക്കുന്നത്.
തെരുവുനായ ശല്ല്യവുമായി ബന്ധപ്പെട്ട ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം താലൂക്കിലെ മണ്ണാര്‍ക്കാട് നഗരസഭ, കാഞ്ഞിരപ്പുഴ, തച്ചനാട്ടുകര പഞ്ചായ ത്തുകള്‍ ഹോട്സ്പോട്ടാണ്. നിരവധി പേരാണ് തെരുവുനായയുടെയും വളര്‍ത്തുമൃഗ ങ്ങളുടേയും ആക്രമണമേറ്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. മാരകമായ മുറിവുകള്‍ക്ക് ആന്റി റാബിസ് സിറം കുത്തിവെയ്ക്കേണ്ടി വരുന്ന ഘട്ട ത്തില്‍ ഇവരെയെല്ലാം ജില്ലാ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളജുകളിലേക്കും റഫര്‍ചെയ്യുകയാണ് പതിവ്. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ കടിയേറ്റ് വിരല്‍മുറി ഞ്ഞ വീട്ടമ്മയെ കുത്തിവെയ്പ്പ് എടുക്കുന്നതിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേ ക്കാണ് റഫര്‍ ചെയ്തത്.
ഇന്നലെയും ഞായറാഴ്ചയുമായി കോട്ടോപ്പാടത്ത് തെരുവുനായ ആക്രമണത്തില്‍ പരി ക്കേറ്റവര്‍ക്ക് എ.ആര്‍.എസ് കുത്തിവെയ്പ്പിനായി ജില്ലാ ആശുപത്രിയിലേക്ക് പോകേണ്ടി വന്നു. താലൂക്ക് ആശുപത്രിയില്‍ പേവിഷപ്രതിരോധ ക്ലിനിക്കും എ.ആര്‍.എസും ആശു പത്രിയില്‍ കുത്തിവെയ്പ്പും ആരംഭിക്കണമെന്ന ആവശ്യം നാളുകളായി നിലനില്‍ക്കു ന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെയോ ബന്ധപ്പെട്ട അധികൃതരുടെയോ ഭാഗത്ത് നി ന്നും നടപടിയുണ്ടായിട്ടില്ല. നഗരപരിധിയിലും ഗ്രാമീണ മേഖലയിലും തെരുവുനായ്ക്ക ളുടെ ശല്ല്യം വര്‍ധിക്കുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്.