കോട്ടോപ്പാടം: അരിയൂര്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയില്‍ അഴിമതി യാരോപിച്ച് സി.പി.എം. കോട്ടോപ്പാടം ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കി ലേക്ക് മാര്‍ച്ച് നടത്തി. ബാങ്കിന് മുന്നില്‍വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്നുനടന്ന പ്രതിഷേധ യോഗം സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി.കെ. ശശി ഉദ്ഘാടനം ചെയ്തു. ലോക്കല്‍കമ്മിറ്റി അംഗം അസീസ് മാമ്പറ്റ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ. സി. റിയാസുദ്ദീന്‍, ഏരിയ കമ്മിറ്റി അംഗം കെ.എന്‍. സുശീല, ലോക്കല്‍ സെക്രട്ടറി കെ. കെ. രാമചന്ദ്രന്‍, സി.ഐ.ടി.യു. ജില്ലാ ജോ. സെക്രട്ടറി പി. മനോമോഹനന്‍ എന്നിവര്‍ സംസാരിച്ചു. നൂറോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
