മണ്ണാര്‍ക്കാട്: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. തച്ചനാട്ടുകര പാലോട് കണ്ടംപാടിയിലെ കലംപറമ്പില്‍ വീട്ടില്‍ ബഷീറിന്റെ മകന് ഷാദിന് (16) ആണ് മരിച്ചത്. കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പാലോടുള്ള കു ളത്തിലാണ് അപകടം. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് ഉടനെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്ക് കോഴിക്കോട് സ്വ കാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാവ്: ഷമീറ. മക്കള്‍: റാഷിദ, റിന്‍ഷിദ, റിഷാന.