മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ ചുങ്കം ജംഗ്ഷന്‍ വരെ നടപ്പാതയില്ലാത്തത് വിദ്യാര്‍ഥികള്‍ ഉള്‍ പ്പടെയുള്ള കാല്‍ നടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡിന്റെ ഓരത്തില്‍ മഴവെള്ളം കുത്തിയൊ ലിച്ചെത്തി രൂപപ്പെട്ട ചാലുകളിലൂടെയും കല്ലുകള്‍ക്ക് മുകളിലൂടെയാണ് ആളുകള്‍ നട ക്കുന്നത്. പുറമെ പുല്ലും മുള്‍ച്ചെടികളും വളര്‍ ന്ന് നില്‍ക്കുന്നതും ഭീതിയാകുന്നു. തല ങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹന ങ്ങള്‍ക്ക് സമീപത്തുകൂടെ രാവിലെയും വൈ കിട്ടും വിദ്യാര്‍ഥികള്‍ വരിയായും കൂട്ടമായും വിദ്യാര്‍ഥികള്‍ക്ക് നടന്ന് പോകേണ്ടി വരു ന്നത് രക്ഷിതാക്കളിലും ആശങ്കപടര്‍ത്തുന്നു.
കോളജ്, സ്‌കൂള്‍, പഞ്ചായത്ത്, വില്ലേജ്, കെ.എസ്.ഇ.ബി. ഓഫിസ്, ബാങ്കുകള്‍ തുടങ്ങി യവയെല്ലാം പ്രവര്‍ത്തിക്കുന്ന കല്ലടി കോളജ് മുതല്‍ ചുങ്കം വരെയുള്ള ഭാഗത്തായാണ്. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്ന ദേശീയപാതയില്‍ സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് സൗകര്യ പ്രദമായ നടപ്പാത അനിവാര്യമാണ്. റോഡിന്റെ ഇരുവശ ത്തും കൈവരികളോ ടു കൂടിയ നടപ്പാത നിര്‍മിക്കാന്‍ ഇടപെടല്‍ നടത്തണമന്നാവ ശ്യപ്പെട്ട് കുമരം പുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ കഴിഞ്ഞ വര്‍ഷം ഗ്രാമ പഞ്ചായത്തിനും ബന്ധപ്പെട്ട അധികൃതര്‍ക്കുമെല്ലാം നിവേദനം സമര്‍പ്പിച്ചിരുന്നെ ങ്കിലും നടപടിയുണ്ടായില്ല.
റോഡ് നവീകരണം പൂര്‍ത്തിയാക്കിയ കമ്പനി തിരക്കേറിയ ജങ്ഷനുകളിലും ടൗണുക ളിലുമാണ് നടപ്പാത നിര്‍മിക്കാറുള്ളത്. നെല്ലിപ്പുഴ മുതല്‍ കോളജ് ജംഗ്ഷന്‍ വരെയും ഇരുവശത്തും പൂട്ടുകട്ട വിരിച്ച നടപ്പാതകളും കൈവരികളും നിര്‍മിച്ചിട്ടുണ്ട്. വളവും തിരിവുമുള്ളതും വാഹ നതിരക്കേറിയതുമായ റോഡിന് അരുകിലൂടെ സുരക്ഷിത മായി നടന്ന് പോകാ ന്‍ വട്ടമ്പലം വരേയ്ക്കും നടപ്പാത ദീര്‍ഘിപ്പിക്കണമെന്ന് റോഡ് നവീകരണ വേള യില്‍ ആവശ്യമുയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. റോഡ് നവീ കരിച്ചപ്പോള്‍ ഈ ഭാഗത്ത് നടവഴികള്‍ പോലും അപ്രത്യക്ഷമായി. നിലവില്‍ ഈ ഭാഗത്ത് നടപ്പാത നിര്‍മിക്കാനുള്ള സ്ഥലമുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് വേണ്ട നടപടിക ള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.