കോട്ടോപ്പാടം : വിദ്വേഷ പ്രചാരണത്തിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നതാണ് ജനാധിപ ത്യ സംവിധാനം ഇന്ന് നേരിടുന്ന വലിയ ഭീഷണിയെന്ന് എസ്.കെ.എസ്.എസ്.എഫ് സം സ്ഥാന വൈസ് പ്രസിഡന്റും സുപ്രഭാതം റസിഡന്റ് എഡിറ്ററുമായ സത്താര്‍ പന്തല്ലൂര്‍. കോട്ടോപ്പാടം എം.ഐ.സി. വിമന്‍സ് അക്കാദമി സ്റ്റുഡന്‍സ് യൂനിയന്‍ മാധ്യമ സ്ഫോട നവും മലയാളി മനസും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഇന്റലക്ച്ചല്‍ ടോക് ആന്‍ ഡ് ഇന്‍ട്രാക്ഷന്‍ എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന്റെ ചെയ്തികളെ തുറന്ന് കാണിക്കുന്നതിന് പകരം അവര്‍ക്ക് വേണ്ടി നുണപ്രചാരകരായി മാറുന്നത് ആശങ്കാജനകമാണ്. ഇത് തിരിച്ചറിയാനും പ്രതിരോധി ക്കാനും പൗരസമൂഹത്തിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ഐ.സി. സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം ആമുഖ പ്രസംഗം നടത്തി. അക്കാദമിക് ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. ടി.കെ.ഇബ്രാഹിം ഹാജി, എസ്. കെ.എസ്.എസ്.എഫ് മണ്ണാര്‍ക്കാട് ഈസ്റ്റ്-വെസ്റ്റ് മേഖല ഭാരവാഹികളായ നൗഫല്‍ ഫൈസി, ആഷിഖ് ഫൈസി കുമരംപുത്തൂര്‍, സൈതലവി തോട്ടര, സഫീര്‍ ഫൈസി കൂട്ടിലക്കടവ്, യൂസഫ് അലി താഴെ അരിയൂര്‍, സഫ്വാന്‍ അക്കര എന്നിവര്‍ പങ്കെടുത്തു. ഖലീല്‍ ഹുദവി പൊന്നംകോട് നന്ദിയും പറഞ്ഞു.