തച്ചമ്പാറ : ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എം.എം.എസ്. സ്കോളര്‍ ഷിപ് പരീക്ഷയില്‍ വിജയിച്ച 99 വിദ്യാര്‍ഥികളേയും സ്കോളര്‍ഷിപിന് അര്‍ഹതനേടി യ ഏഴ് വിദ്യാര്‍ഥികളേയും മാനേജ്മെന്റ് അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്ബാബു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ വത്സന് മഠത്തില്‍ അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് സക്കീര്‍ ഹുസൈന്, പ്രിന്‍സിപ്പല്‍ സ്മിത പി.അയ്യങ്കുളം, പ്രധാന അധ്യാപകന് പി.എസ് പ്രസാദ്, ജയന്, അംബുജം, അജിത ഗുപ്ത എന്നിവര്‍ സംസാരിച്ചു.
