കോട്ടോപ്പാടം: കാട്ടാനകള്‍ പതിവായി ഇറങ്ങുന്നതിനാല്‍ ഇവയെ തുരത്താന്‍ തിരുവി ഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരം റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ (ആര്‍.ആര്‍.ടി) നിയോഗിക്കണമെന്ന് ആവശ്യം. സൈലന്റ് വാലി കാടുകളിറങ്ങി ജനവാസമേഖലയിലെത്തി നാശം വിതയ്ക്കുന്ന കാട്ടാനകളെ തുരത്താന്‍ തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ഒപ്പം മണ്ണാര്‍ക്കാട് ആര്‍.ആര്‍.ടിയും വിശ്രമ മില്ലാതെ ജോലിചെയ്യുകയാണ്. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന് കീഴില്‍ ഒരു ആര്‍. ആര്‍.ടി മാത്രമേയുള്ളൂ. കല്ലടിക്കോട് മുതല്‍ കരിങ്കല്ലത്താണി വരെയുള്ള വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 13 പേരടങ്ങുന്ന ഈ സംഘം കൂടി ഓടിയെത്തണം.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ കാടിന് ചുറ്റും കൃഷിസ്ഥലങ്ങളും ജനവാ സമേഖലകളുമുണ്ടെന്നതാണ് പ്രത്യേകത. കുരുത്തിച്ചാല്‍ മുതല്‍ പൊന്‍പാറ വരെ നീളു ന്ന സൈലന്റ് വാലി വനാതിര്‍ത്തിയുടെ പലഭാഗങ്ങളിലൂടെയാണ് കാട്ടാനകള്‍ കൂട്ടമാ യി നാട്ടിലേക്കെത്തുന്നത്. ഇതില്‍ കച്ചേരിപ്പറമ്പ്, കണ്ടമംഗലം, തിരുവിഴാംകുന്ന്, മലേ രിയം, അമ്പലപ്പാറ, കരടിയോട് എന്നിവടങ്ങളിലാണ് അതിരൂക്ഷമായ കാട്ടാനശല്ല്യമു ള്ളത്. കഴിഞ്ഞ ദിവസം കരടിയോട് കാട്ടാനകളിറങ്ങി കൃഷിനാശം വരുത്തിയിരുന്നു. കാഞ്ഞിരംകുന്ന് ഭാഗത്തായാണ് നിലവില്‍ കാട്ടാനക്കൂട്ടത്തിന്റെ സഞ്ചാരം. കോട്ടോ പ്പാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പിറകിലെ ആനക്കല്ല് ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനകളിറങ്ങിയിരുന്നു.പ്രദേശവാസിയായ ഉണ്ണിമാസ്റ്ററുടെ വാഴ, കമുക് തുടങ്ങിയ കൃഷികളും നശിപ്പിച്ചു. ഇവ കോട്ടോപ്പാടം- തിരുവിഴാംകുന്ന് റോഡ് മുറിച്ച് കടന്ന് കാഞ്ഞിരം കുന്ന് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തിരുന്നു.
കാട്ടാനശല്ല്യത്തിനെതിരെ പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്.പുറ്റാനിക്കാട് പള്ളിവള പ്പിലെ കാട്ടാനശല്ല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ ഫോറസ്റ്റ് ഔട്ട്പോസ്റ്റ് ഉപരോധിച്ചിരുന്നു. കാര്‍ഷിക വിളകള്‍ തിന്ന് തീര്‍ത്ത് നാട്ടില്‍ തമ്പടിച്ചിരിക്കുന്ന ഇവയെ തുരത്താനാകാതെ വനപാലകരും വിയര്‍ക്കുകയാ ണ്. വനപരിപാലനം, ഭൂമി ആവശ്യം, മരംമുറി തുടങ്ങിയവയ്ക്കെല്ലാമുള്ള നിരാക്ഷേപ പത്രങ്ങള്‍ നല്‍കുന്നതിനുള്ള പരിശോധനകള്‍, മറ്റ് ഓഫിസ് തുടങ്ങിയ ഭാരിച്ച ജോലി കള്‍ ചെയ്ത് തീര്‍ക്കാനുള്ള വനപാലകര്‍ക്കും കാട്ടാനകള്‍ വലിയ വെല്ലുവിളിതീര്‍ക്കു കയാണ്.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് കീഴിലോ, സൈലന്റ് വാല് റെയ്ഞ്ചിന് കീഴിലെ അമ്പലപ്പാറ ഫോറസ്റ്റ് സ്റ്റേഷന് കീഴിലോ ദ്രുതപ്രതികരണ സേന രൂപീകരിച്ചാല്‍ ആ ശ്വാസമാകുമെന്ന് പാലക്കാട് ജില്ലാ മലയോര കര്‍ഷക സംരക്ഷണവേദി ചൂണ്ടിക്കാട്ടി. മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായിട്ടുള്ള തിരുവിഴാംകുന്ന് മേഖലയിലേക്ക് വിദഗ്ദ്ധമായപരിശീലനം സിദ്ധിച്ച ദ്രുതപ്രതികരണ സേനയെയാണ് വേണ്ടത്. മുമ്പ് ഇത് സംബന്ധിച്ചെല്ലാം നിര്‍ദേശങ്ങളുയര്‍ന്ന് വന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല.