കൊച്ചി: റാപ്പര്‍ വേടന്റെ ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഹില്‍പാലസ് പൊലിസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. പരിശോധന സമയത്ത് വേടന് ഫ്ളാറ്റിലുണ്ടാ യിരുന്നു. വേടന് എന്നുവിളിക്കുന്ന ഹിരണ്‍ദാസ് മുരളിയും സഹപ്രവര്‍ത്തകരും പ്രാക്ടീ സ് നടത്തുന്ന ഫ്ളാറ്റില്‍ നിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് ഹില്‍പാലസ് സി.ഐ അറിയി ച്ചു. ഒമ്പതരലക്ഷത്തോളം രൂപയും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടന് സമ്മതിച്ചിട്ടുണ്ട്. വേടനെ വൈദ്യപരിശോധനക്ക് വിധേയമാക്കും. മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഫ്ളാറ്റ് നേരത്തെ നിരീക്ഷണത്തിലായിരുന്നു. വിവരം കിട്ടി എത്തിയപ്പോള്‍ ഇവര്‍. വിശ്രമത്തിലായിരു ന്നു. അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമനടപടിക്ക് ശേഷം വിട്ടയക്കും. വിവരം കിട്ടിയ ഉറവിടം വെളിപ്പെടുത്തുന്നില്ലെന്നും സിഐ പറഞ്ഞു.അതിനിടെ ബുധനാഴ്ച ഇടുക്കിയില്‍ നടക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളില്‍ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി. വാര്‍ഷികാഘോഷത്തില്‍ വേടന്റെ റാപ്പ് ഷോ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെയും റെയ്ഡ് നടന്നത്. വിദേശത്ത് നിന്ന് വലിയതോതില്‍ ഹൈബ്രിഡ് കഞ്ചാവ് സംസ്ഥാനത്തെത്തിക്കാന്‍ ശ്രമം ശക്തമാണെന്ന് എറണാകുളം അസി.എക്സൈസ് കമ്മീഷണല്‍ എം.എഫ് സുരേഷ് പറഞ്ഞിരുന്നു.
news copied from manorama online
