കോട്ടോപ്പാടം: കോട്ടോപ്പാടം ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയും കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും സംയുക്തമായി നവസംരഭക ര്‍ക്കായി ഏകദിന ബോധവല്‍ക്കരണ ശില്‍പശാല നടത്തി. നവസംരഭകരെ കണ്ടെ ത്തുക, പ്രാദേശിക സാമ്പത്തിക വികസനം, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കു കയെന്ന ലക്ഷ്യങ്ങളോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സെമിനാര്‍ ഹാളില്‍ നടന്ന ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. എം. എസ്.എം.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ പി.ചാക്കോ അധ്യക്ഷനായി. എങ്ങനെ മിക ച്ച സംരംഭകനാകാം, വ്യവസായ വകുപ്പിന്റെ വിവിധ ധനസഹായപദ്ധതികള്‍, സബ്സി ഡികള്‍, ഗ്രാന്റുകള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ആര്‍.പി.ശ്രീനാഥ്,ജില്ലാ വ്യവസായ കേന്ദ്രം ഇ.ഡി.ഇമാരായ കെ. ചിത്ര,കെ.ബി.മഹേഷ്,ആദര്‍ശ് ,ശ്രീവത്സന്‍ സി.എഫ്.എല്‍ കോ-ഓര്‍ഡിനേറ്റര്‍ ഗ്രീഷ്മ എന്നിവര്‍ ക്ലാസെടുത്തു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന റഷീദ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി.അബ്ദുള്ള, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ്, മാനേജര്‍ റഷീദ് കല്ലടി, ഗേറ്റ്‌സ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത്, സൗപര്‍ണിക പ്രസിഡന്റ് പറമ്പത്ത് മുഹമ്മദലി, സെക്ര ട്ടറി പി.എം.മുസ്തഫ, കുടുംബശ്രീ സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ദീപ ഷിന്റോ, പി. ഡബ്ല്യു.എസ് സെക്രട്ടറി കെ.ബിജുമോന്‍, കെ.മൊയ്തുട്ടി, സജി ജനത, എന്‍.ഒ.സലീം, എ.കെ.കുഞ്ഞയമു, പി.പി.നാസര്‍, എന്‍.പി.മുസ്തഫ, സി.രാജന്‍, ജി.ശ്രീറാം പിള്ള, ഷിബുദാസ് സംസാരിച്ചു.
