കോട്ടോപ്പാടം : ചെറുധാന്യങ്ങളുടെ കൃഷിയും അവയുള്‍പ്പെടുന്ന ആഹാരങ്ങളും പ്രോ ത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭീമനാട് ഗവ.യു.പി. സ്‌കളിലെ വിദ്യാര്‍ഥികള്‍ കോ ട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന് നിവേദനം നല്‍കി. ചെറുതല്ല ചെറുധാന്യം എന്ന പേരില്‍ നടത്തുന്ന ശാസ്ത്ര ഗവേഷണ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സര്‍വേ നടത്തി യിരുന്നു. ജീവിതശൈലി രോഗങ്ങളുള്ളവര്‍ ധാരാളമുണ്ടെന്നും കണ്ടെത്തി. ചെറുധാന്യ ങ്ങള്‍ ഇവയ്‌ക്കെല്ലാം പരിഹാരമാണെന്ന് തുടര്‍പ്രക്രിയയിലൂടെ വിദ്യാര്‍ഥികള്‍ മനസ്സി ലാക്കി. ഇതിന്റെ വെളിച്ചത്തിലാണ് നിവേദനം നല്‍കിയത്. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് ചെറുധാന്യകൃഷി പ്രോ ത്സാഹനത്തിന് ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, സെക്രട്ടറി ബിന്ദു എന്നിവര്‍ ഏറ്റുവാങ്ങി. ചെറുധാന്യങ്ങളു ടെ പ്രാധാന്യം വിവരിക്കുന്ന നോട്ടീസ് വിതരണോദ്ഘാടനം പ്രസിഡന്റ് നിര്‍വഹിച്ചു. നോട്ടീസ് വിതരണം, ചെറുധാന്യങ്ങള്‍, ഇവ കൊണ്ടുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പ്രദര്‍ശ നവും എന്നിവയും നടന്നു. ഡോ.ബാസിം ബോധവല്‍ക്കരണ ക്ലാസെടുത്തു. എം.സി. ഫാത്തിമ നജ, സി.ആയിഷ റുഫ്‌ന എന്നിവരാണ് ഗവേഷണ പ്രൊജക്ട് ചെയ്യുന്നത്. പ്ര ധാന അധ്യാപകന്‍ മുഹമ്മദലി ചാലിയന്‍, അധ്യാപകരായ എം.സബിത, ഫസീഹ് റഹ്മാ ന്‍, വിനോദ് ചെത്തല്ലൂര്‍ ശ്വേതാ വിശ്വനാഥ്, ദിന്‍സ മോള്‍, മിഷ, ഹംസ സി.കെ, മുഹമ്മദ് അഷ്‌റഫ് കെ.സി സ്‌കൂള്‍ ലീഡര്‍ അഷ്ദാഫ് കെ.സി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.