അലനല്ലൂര്‍ : കോട്ടപ്പള്ള – കാപ്പുപറമ്പ് റോഡില്‍ മുണ്ടക്കുന്നിലെ ബസ് കാത്തിരിപ്പ് കേ ന്ദ്രം പൊളിക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കുന്ന് നിവാസി കള്‍ പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനീയര്‍ക്ക് നിവേദനം നല്കി. പ്രദേശത്തെ യാത്രക്കാര്‍ക്ക് ആശ്വാസമാണ് കാത്തിരിപ്പ് കേന്ദ്രം. കാലവര്‍ഷ കെടുതിയില്‍ ഭാഗിക മായി തകര്‍ന്നെങ്കിലും കുറച്ചുപേരുടെ ശ്രമഫലമായി പുതുക്കിപണിയുകയും ചെയ്തു. എന്നാല്‍ ചിലര്‍ പരാതിപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെത്തി കാത്തി രിപ്പ കേന്ദ്രം പൊളിച്ചുമാറ്റാനുള്ള ഉത്തരവ് പതിക്കുകയും ചെയ്തത്. തുടര്‍ന്നാണ് നാട്ടുകാ ര്‍ പൊളിക്കരുതെന്ന് ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയിട്ടുള്ളത്.