മണ്ണാര്‍ക്കാട് : 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കലക്ടറേറ്റിലെ തെ രഞ്ഞെടുപ്പ് വിഭാഗത്തില്‍ ജില്ലാ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വോട്ടര്‍ പട്ടിക യില്‍ പേര് ചേര്‍ക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ പരിശോധിക്കല്‍, വോട്ടര്‍ പട്ടികയിലെയും തിരിച്ചറിയല്‍ രേഖയിലെയും തെറ്റുകള്‍ തിരുത്തുക, വോട്ടര്‍പട്ടികയു മായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി തുടങ്ങിയ വിവരങ്ങള്‍ അറിയുന്നതിന് ടോള്‍ ഫ്രീ നമ്പറായ 1950 ല്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ വിളിക്കാം. ഇതോടൊപ്പം വോട്ടര്‍ പട്ടികയില്‍ തെറ്റുകളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിലും താമസസ്ഥലം, ഫോട്ടോ എന്നി വ മാറ്റുന്നത് സംബന്ധിച്ചും voters.eci.gov.in, voterhelpline app, ബി.എല്‍.ഒമാര്‍ മുഖാന്തിരം, താലൂക്ക് ഓഫീസുകള്‍, കലക്ടറേറ്റ്, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴിയും അപേക്ഷ നല്‍കാം.
ആകെ വോട്ടര്‍മാര്‍ 22,40,446
നിലവില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക പ്രകാരം 12 മണ്ഡലങ്ങളിലെ 2108 ബൂ ത്തുകളിലായി 22,40,446 വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 10,97,726 പുരുഷന്മാ രും 11,42,709 സ്ത്രീകളും 11 ഭിന്നലിംഗക്കാരും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ വോട്ടര്‍ മാര്‍ മലമ്പുഴ മണ്ഡലത്തിലാണ്-2,06,776 പേര്‍. കുറവ് വോട്ടര്‍മാര്‍ തരൂര്‍ മണ്ഡലത്തി ലാണ്-1,65,627 പേര്‍. ഏറ്റവും കൂടുതല്‍ പുരുഷ വോട്ടര്‍മാര്‍ മലമ്പുഴ മണ്ഡലത്തിലാ ണ്-1,00,477 പേര്‍. കുറവ് പുരുഷ വോട്ടര്‍മാര്‍ തരൂര്‍ മണ്ഡലത്തിലാണ്-81,343 പേര്‍. കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ മലമ്പുഴ മണ്ഡലത്തിലാണുള്ളത്. 1,06,297 പേര്‍. സ്ത്രീ വോട്ടര്‍മാര്‍ കൂറവുള്ളത് ആലത്തൂര്‍ മണ്ഡലത്തിലാണ്-84,213 പേര്‍. ഭിന്നലിംഗക്കാര്‍ എറ്റവും കൂടുതല്‍ ചിറ്റൂര്‍ മണ്ഡലത്തിലാണ്-മൂന്ന് പേര്‍. 18, 19 പ്രായമുള്ള 9,093 പേരാണ് കരട് വോട്ടര്‍പട്ടികയില്‍ ഉള്ളത്. ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ മലമ്പുഴ മണ്ഡലത്തി ലാണ്-216 ബൂത്തുകള്‍. കുറവ് ബൂത്തുകള്‍ തരൂര്‍ മണ്ഡലത്തിലാണ്-148 ബൂത്തുകള്‍.