അഗളി: ഹില്‍ ഏരിയയില്‍ ജോലി ചെയ്യുന്നവരുടെ പൊതുസ്ഥലമാറ്റത്തില്‍ ഭേദഗതി വ രുത്തണമെന്ന് കേരള പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ അട്ടപ്പാടി മേഖല സമ്മേള നം ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ പൊതുസ്ഥലമാറ്റങ്ങളിലെല്ലാം ഹില്‍ ഏരിയയിലെ പൊതുസ്ഥലമാറ്റം രണ്ട് വര്‍ഷം പൂര്‍ത്തിയായവരെ മൂന്ന് വര്‍ഷമായി കണക്കാക്കി അ പേക്ഷ പരിഗണിച്ച് സ്ഥലമാറ്റം നല്‍കിയിരുന്നു.അടുത്ത കാലങ്ങളില്‍ പൊതുസ്ഥലമാറ്റ ങ്ങളില്‍ ഹില്‍ ഏരിയയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവരെ പൊതു സ്ഥലമാറ്റത്തി ന് പരിഗണിക്കുന്നില്ല. അട്ടപ്പാടി, സൈലന്റ്‌വാലി, പറമ്പിക്കുളം പോലെയുള്ള ഹില്‍ ഏ രിയകളില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷാനുസരണം സ്ഥലം മാറ്റം ന ല്‍കുന്നതിന് പൊതുസ്ഥലമാറ്റ നടപടികളില്‍ ഭേദഗതി വേണമെന്നും സമ്മേളനം ആവ ശ്യപ്പെട്ടു.
മുക്കാലി ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ എം.ശ്രീനി വാസന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.മരുതി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി പ്രണവ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വി.പൊന്നുസ്വാമി വരവുചെലവു കണക്കും, വി.എം.സൗമ്യ പ്രമേയവും അവതരിപ്പിച്ചു. ഭവാനി റെയ്ഞ്ച് അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ഗണേഷന്‍, സംഘടന സംസ്ഥാന സെക്രട്ടറി നിതീഷ് ഭരതന്‍, സംസ്ഥാന കമ്മിറ്റി അംഗം വി.ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് കെ.സുധീഷ്‌കുമാര്‍, ജില്ലാ സെക്ര ട്ടറി വി.എം.ഷാനവാസ്, ജില്ലാ ട്രഷറര്‍ കെ.ഗിരീഷ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാ യ വി.പ്രത്യുഷ്, കെ.സുരേഷ്, എ.പ്രതീഷ്, സി.രാജേഷ്‌കുമാര്‍, സി.അന്‍സീറ, മേഖല വൈസ് പ്രസിഡന്റ് ശക്തിവേല്‍ മുരുകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്.രമേശ് (പ്രസിഡന്റ്), ശക്തിവേല്‍ മുരു കന്‍ (വൈസ് പ്രസിഡന്റ്), എ.എസ്.ഇഹ്‌സാന്‍ഖാന്‍ (സെക്രട്ടറി), ആര്‍.രഞ്ജിത് (ജോ. സെക്രട്ടറി), കീര്‍ത്തി കൃഷ്ണന്‍ (ട്രഷറര്‍), ബീന, പൊന്നുസ്വാമി, രേണുക, ഈശ്വരി, വിനീ ഷ്, അബ്ദുള്‍സലാം (മേഖല കമ്മിറ്റി അംഗം), പി.കൃഷ്ണകുമാര്‍, എം.അയ്യപ്പന്‍, എ. പ്രതീഷ്, കെ.കെ.പ്രതീഷ്, പി.പ്രണവ്, വി.എം.സൗമ്യ, എന്‍.സുബ്രഹ്മണ്യന്‍, കെ.ബൈജു, എ.എസ് ഇമ്രാൻ ഖാൻ, എം.സമീര്‍ (ജില്ലാ കൗണ്‍സില്‍ അംഗം). തെരഞ്ഞെടുപ്പ് യോഗത്തില്‍ പി. പ്രത്യുഷ് വരണാധികാരിയും എം.മുഹമ്മദ് സുബൈര്‍ നിരീക്ഷകനുമായിരുന്നു.